പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ, യൂണിവേഴ്സിറ്റി LGS പരീക്ഷകൾ ഉടൻ| PSC Update

വിവിധ തസ്തികകളുടെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: 2022 ല്‍ നടന്ന പത്താംതലം, പ്ര്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീക്ഷയെ തുടര്‍ന്നുള്ള സാധ്യതാപട്ടി

വിവിധ തസ്തികകളുടെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: 2022 ല്‍ നടന്ന പത്താംതലം, പ്ര്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീക്ഷയെ തുടര്‍ന്നുള്ള സാധ്യതാപട്ടികകള്‍ 2023 ജനുവരി, ഫെഡ്രുവരി മാസങ്ങളില്‍ പ്രസിദ്ധീകരിക്കും. സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള മുഖ്യപരീക്ഷകള്‍ 2023 ഏപ്രില്‍ മുതല്‍ ജൂലായ്‌ വരെയുള്ള മാസങ്ങളില്‍ നടത്തുന്നതാണ്‌. വിശദമായ സിലബസും ടൈംടേബിളും തിങ്കളാഴ്ച (16.01.2023) വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അസിസ്റ്റന്റ്‌, കേരള ഫോറസ്റ്റ്‌ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷനില്‍ ഫീല്‍ഡ്‌ ഓഫീസര്‍, പോലീസ്‌ വകുപ്പില്‍ സബ്‌ ഇന്‍സ്പെക്ടര്‍ ഓഫ്‌ പോലീസ്‌ തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷകള്‍ 2023 ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ നടത്തും. ഈ തസ്തികകളുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ കാറ്റഗറി അനുസരിച്ച്‌ വെവ്വേറെ മുഖ്യപരീക്ഷകള്‍ നടത്തുന്നതാണ്‌. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്‌, ഫീല്‍ഡ്‌ ഓഫീസര്‍ തസ്തികകളുടെ മുഖ്യപരീക്ഷകള്‍ 2023 ജൂലൈ മാസത്തിലും സബ്‌ ഇന്‍സ്പെക്ടര്‍ ഓഫ്‌ പോലീസ്‌ തസ്തികയുടെ മുഖ്യപരീക്ഷകള്‍ 2023 ആഗസ്ത്‌ മാസത്തിലും നടത്തുന്നതാണ്‌.

വിവിധ ബറ്റാലിയനുകളിലെ പോലീസ്‌ കോണ്‍സ്റ്റബിള്‍, വനിതാ സിവില്‍ പോലീസ്‌ തസ്തികകളുടെ പരീക്ഷകള്‍ 2023 ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തുന്നതാണ്‌. ഈ തസ്തികകള്‍ക്ക്‌ പ്രാഥമിക പരീക്ഷകള്‍ ഉണ്ടായിരിക്കുന്നതല്ല. യൂണിവേഴ്‌സിറ്റി ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌ തസ്തികയുടെ പ്രാഥമിക പരീക്ഷ 2023 ജൂലൈ, ആഗസ്ത്‌ മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നടത്തും. സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ 2023 ഒക്ടോബര്‍ മാസം നടത്തുന്നതാണ്‌.

ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള പത്ത്‌, പ്രന്രണ്ട്‌, ബിരുദം യോഗ്യതകളുള്ള മറ്റു തസ്തികകളുടെ പരീക്ഷകള്‍ 2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്തുന്നതാണ്‌. പ്രധാന തസ്തികകളുടെ പരീക്ഷകള്‍ സംബന്ധിച്ച്‌ സാധ്യതാ തീയതികളാണ്‌ കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. വിശദമായ സമയവിവരപട്ടിക അതത്‌ സമയങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain