Tata Memorial Hospital Recruitment

കേന്ദ്ര സർക്കാരിന്റെ ആണവ മന്ത്രാലയത്തിന്റെ കീഴിലുള്ള കാൻസർ കെയർ സെന്റർ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ആണവ മന്ത്രാലയത്തിന്റെ കീഴിലുള്ള കാൻസർ കെയർ സെന്റർ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. മുംബൈയിൽ ഉള്ള ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലും പഞ്ചാബ്,വിസാഗ്,ബീഹാർ, വാരാണസി എന്നിവിടങ്ങളിലുള്ള ഹോമി ബാബ കാൻസർ റിസർച്ച് സെന്ററിലും ആയിട്ടാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക.

Vacancy Details

  • ലോവർ ഡിവിഷൻ ക്ലർക്-18- മുംബൈ 
  • അറ്റന്റൻറ്-10- പഞ്ചാബ്,10-വിസാഗ്
  • ട്രേഡ് ഹെൽപ്പർ- 35- പഞ്ചാബ്,35- വിസാഗ്
  • നഴ്സ് A-122- മുംബൈ,90- വാരാണസി, ബീഹാർ 
  • നഴ്സ് B- 30-വാരാണസി, ബീഹാർ 
  • നഴ്‌സ്‌ C- 50- വാരാണസി,ബീഹാർ ; 5- വിസാഗ്

Educational Qualifications

ലോവർ ഡിവിഷൻ ക്ലർക്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദവും MS CIT അഥവാ 3 മാസത്തെ കമ്പ്യൂട്ടർ കോഴ്സും ഉണ്ടാവണം. കമ്പ്യൂട്ടർ / ഐടി ബിരുദം ഉള്ളവർക്ക് കോഴ്സ് യോഗ്യത ആവശ്യമില്ല. ക്ലറികൽ മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം വെണം. 

അറ്റന്റൻറ്- മിനിമം യോഗ്യത പത്താം ക്ലാസ്സ്‌ പാസ്സ്. ഫയലിംഗ്, റെക്കോർഡ് കീപ്പിങ്, ക്ലീനിങ് എന്നിങ്ങനെയുള്ള ജോലികളിൽ 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യം.

ട്രേഡ് ഹെൽപ്പർ- മിനിമം യോഗ്യത പത്താം ക്ലാസ്സ്‌ പാസ്സ്. ICU/Diagnostics services എന്നീ മേഖലകളിൽ ഹെൽപ്പർ ആയി 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യം.

നഴ്‌സ്‌ A- ജനറൽ നഴ്സിംഗ് / മിഡ്‌ വൈഫ്റിയും 1 വർഷത്തെ ഓൺക്കോളജി ഡിപ്ലോമയും 1 വർഷത്തെ പ്രവൃത്തി പരിചയവും (50 bedded hospital) അല്ലെങ്കിൽ നഴ്സിംഗ് ബിരുദവും 1 വർഷത്തെ ക്ലിനിക്കൽ പ്രവൃത്തി പരിചയവും വെണം. ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ / സ്റ്റേറ്റ് നഴ്സിംഗ് കൌൺസിൽ എന്നിവയിൽ രെജിസ്ട്രേഷൻ ഉണ്ടാവണം.

നഴ്‌സ്‌ B- ജനറൽ നഴ്സിംഗ് / മിഡ്‌ വൈഫ്റിയും 1 വർഷത്തെ ഓൺക്കോളജി ഡിപ്ലോമയും 6 വർഷത്തെ പ്രവൃത്തി പരിചയവും (100 bedded hospital) അല്ലെങ്കിൽ നഴ്സിംഗ് ബിരുദവും 6 വർഷത്തെ ക്ലിനിക്കൽ പ്രവൃത്തി പരിചയവും വെണം. ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ / സ്റ്റേറ്റ് നഴ്സിംഗ് കൌൺസിൽ എന്നിവയിൽ രെജിസ്ട്രേഷൻ ഉണ്ടാവണം.

നഴ്‌സ്‌ C- ജനറൽ നഴ്സിംഗ് / മിഡ്‌ വൈഫ്റിയും 1 വർഷത്തെ ഓൺക്കോളജി ഡിപ്ലോമയും 12 വർഷത്തെ പ്രവൃത്തി പരിചയവും (100 bedded hospital) അല്ലെങ്കിൽ നഴ്സിംഗ് ബിരുദവും 12 വർഷത്തെ ക്ലിനിക്കൽ പ്രവൃത്തി പരിചയവും വെണം. ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ / സ്റ്റേറ്റ് നഴ്സിംഗ് കൌൺസിൽ എന്നിവയിൽ രെജിസ്ട്രേഷൻ ഉണ്ടാവണം.

Salary Details

  • ലോവർ ഡിവിഷൻ ക്ലർക്- ₹19,900
  • അറ്റന്റൻറ്-₹18,000
  • ട്രേഡ് ഹെൽപ്പർ- ₹18,000
  • നഴ്സ് A-₹44,900
  • നഴ്സ് B-₹47,600
  • നഴ്‌സ്‌ C-₹53,100

Age Details

  • ലോവർ ഡിവിഷൻ ക്ലർക്- 27 years
  • അറ്റന്റൻറ്- 25 years
  • ട്രേഡ് ഹെൽപ്പർ- 25 years 
  • നഴ്സ് A-30 years 
  • നഴ്സ് B-35 years 
  • നഴ്‌സ്‌ C-40 years

SC/ST/OBC/PwD വിഭാഗകർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകളുണ്ട്.

05 Years : SC /ST

03 Years : OBC

10 Years : PWD 

*ഉയർന്ന പ്രായ പരിധി കണക്കാക്കുന്ന അവസാന തിയതി 10.01.2023. 

How to Apply

  • ഓൺലൈൻ ആയി തസ്തികളിലേക്ക് അപേക്ഷിക്കാം.
  • ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • അപേക്ഷ ഫീസ് ₹300. SC / ST / സ്ത്രീകൾ / PwD / Ex-servicemen എന്നീ വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് ഇല്ല. 
  • കൃത്യമായ ഡോക്യൂമെന്റസ് ഓൺലൈൻ അപേക്ഷ ഫോമിൽ അപ്‌ലോഡ് ചെയ്യണം.
  • പൂർത്തിയല്ലാത്ത അപേക്ഷ ഫോം റദ്ധാക്കുന്നതാണ്.
  • അപേക്ഷ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ്‌ / അഭിമുഖം എന്നീ ഘട്ടങ്ങളിലേക്ക് ഉദ്യോഗാര്ധികളെ തിരഞ്ഞെടുക്കും.
  • ജനന തിയതി രേഖ, ജാതി തെളിയിക്കുന്ന രേഖ,എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നീ ഡോക്യൂമെന്റസ് കൊണ്ടുവരേണ്ടതാണ്.

Selection Process

എഴുത്തു പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടാവുക.

ലോവർ ഡിവിഷൻ ക്ലർക്- ഇംഗ്ലീഷിൽ ആണ് പരീക്ഷ നടത്തുക. 100 മാർക്ക്‌  MCQ മോഡലിൽ ആവും എഴുത്തു പരീക്ഷ. സ്കിൽ ടെസ്റ്റ്‌ 50 മാർക്കുള്ളതാണ്. കമ്പ്യൂട്ടറും, കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ആവും സ്കിൽ ടെസ്റ്റ്‌ നടത്തുക. പാസ്സ് മാർക്-25%. 

അറ്റന്റൻറ് & ട്രേഡ് ഹെൽപ്പർ- ഹിന്ദിയിലും ഇംഗ്ലീഷിലും എഴുത്തു പരീക്ഷ നടത്തും. 100 മാർക്ക്‌ എഴുത്തു പരീക്ഷ MCQ മോഡലിൽ ആവും. നെഗറ്റീവ് മാർക്ക്‌ ഇല്ല. സ്‌കിൽ ടെസ്റ്റിൽ വിവിധ രീതിയിലുള്ള പ്രവൃത്തി പരിചയം കണക്കാക്കിയിട്ടാണ് മാർക്ക്‌ നിർണയിക്കുക. മൊത്തം 50 മാർക്- പാസ്സ് മാർക്ക്‌ 25%.

നഴ്‌സ്‌ A, B, C- ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് പരീക്ഷ നടത്തുക. 100 മാർക്ക്‌ എഴുത്തു പരീക്ഷ MCQ & ഡിസ്ക്രിപ്റ്റീവ് രണ്ട് മോഡലിലും പരീക്ഷ ഉണ്ടാവും. നെഗറ്റീവ് മാർക്ക്‌ ഇല്ല. സ്‌കിൽ ടെസ്റ്റിൽ വിവിധ രീതിയിലുള്ള പ്രവൃത്തി പരിചയം കണക്കാക്കിയിട്ടാണ് മാർക്ക്‌ നിർണയിക്കുക. മൊത്തം 50 മാർക്- പാസ്സ് മാർക്ക്‌ 25%.

സില്ലബസ് സംബന്ധിച്ചുള്ള വിവരങ്ങളും മറ്റും അറിയാൻ വിശദമായ നോട്ടിഫിക്കേഷൻ വായിക്കുക.

Important Dates to Remember

Starting date of Online Applications- 15.12.2022 (15 ഡിസംബർ 2022)

Last date for online application is 10.01.2023 (10 ജനുവരി 2023),5.30 PM

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs