ഡാറ്റാ എൻട്രി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ആണോ? Arogyakeralam Data Entry Operator Vacancy

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ആരോഗ്യ കേരളം അവസരം ഒരുക്കുന്നു. ആരോഗ്യ കേരളം നാഷണൽ ഹെൽത്ത് മിഷൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴി

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ആരോഗ്യ കേരളം അവസരം ഒരുക്കുന്നു. ആരോഗ്യ കേരളം നാഷണൽ ഹെൽത്ത് മിഷൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ നൽകാം.

What is Data Entry Operator

ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പേപ്പർ ഡാറ്റകൾ ഇലക്ട്രോണിക് ഡിവൈസുകളിലേക്ക് മാറ്റുന്നതിനെയാണ്. ഒരു ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ജോലി ഡോക്യുമെന്റുകൾ തയ്യാറാക്കുക, മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, ബെഡ്ഷീറ്റ്എന്നിവ ഉപയോഗിച്ച് ഡോക്യുമെന്റുകൾ തയ്യാറാക്കൽ തുടങ്ങിയവയാണ് പ്രധാനമായും വരുന്ന ജോലികൾ. ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് പ്രധാനമായും മൾട്ടി ടാസ്കിങ് ചെയ്യുവാനുള്ള കഴിവ് ഉണ്ടായിരിക്കണം.
Age Limit
പരമാവധി 40 വയസ്സ് വരെയുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ നൽകാം. പ്രായം 2023 ഫെബ്രുവരി 1 അനുസരിച്ച് കണക്കാക്കും.
Salary
ആരോഗ്യ കേരളം ഡാറ്റാ ആൻഡ്രി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 13500 രൂപയാണ് ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റു ആനുകൂല്യങ്ങൾ ഇല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.
Vacancy
നാഷണൽ ഹെൽത്ത് മിഷൻ ആരോഗ്യ കേരളം എറണാകുളം ജില്ലയിലേക്കാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ് ഉള്ളത്.
Qualification
ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഡിസിഎ അല്ലെങ്കിൽ പിജിഡിസിഎ. യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പരിചയം.

How to Apply?

 യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി എന്ന് പറയുന്നത് 2023 മാർച്ച്  6 വൈകുന്നേരം 3 മണി വരെയാണ്. ആരോഗ്യ കേരളം നടത്തുന്ന ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

 ഈ നിയമനം പൂർണമായും താൽക്കാലിക അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും. പിന്നീട് പെർഫോമൻസ് അനുസരിച്ച്കോൺട്രാക്ട് നീട്ടുന്ന കാര്യം പരിഗണിക്കും. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.
Note: ഈ റിക്രൂട്ട്മെന്റ് മായി ഡെയിലി ജോബ് എന്ന വെബ്സൈറ്റിന് യാതൊരു ബന്ധവുമില്ല. ഒരു പബ്ലിഷർ എന്ന നിലയിൽ പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ കേരളം വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain