Kerala Mahila Smakhya Society |
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര ആൻഡ് ചിൽഡ്രൻസ് ഹോം, കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താഴെ കൊടുത്തിരിക്കുന്ന നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 17, 21 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. ഏത് യോഗ്യതയുള്ളവർക്കും നേടാൻ കഴിയുന്ന നിരവധി ഒഴിവുകൾ ലഭ്യമാണ് അവ താഴെ നൽകുന്നു.
1. ക്ലീനിങ് സ്റ്റാഫ്
2. നഴ്സിംഗ് സ്റ്റാഫ്
3. സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്)
• പ്രായം: 25-45 വയസ്സ് വരെ
• ശമ്പളം: മാസം 20,000 രൂപ
• യോഗ്യത: പിജി സൈക്കോളജി, രണ്ടു വർഷത്തെ പ്രവർത്തിപരിചയം.
4. സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്)
• പ്രായം: 25-45 വയസ്സ് വരെ
• ശമ്പളം: മാസം 16,000 രൂപ
• യോഗ്യത: MSW/ പിജി (സൈക്കോളജി അല്ലെങ്കിൽ സോഷ്യോളജി). ഒരു വർഷത്തെ പ്രവർത്തിപരിചയം.
5. മാനേജർ
• പ്രായം: 25-45 വയസ്സ് വരെ
• ശമ്പളം: മാസം 15,000 രൂപ
• യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, രണ്ട് വർഷത്തെ പ്രവർത്തിപരിചയം (കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പരിചയം)
6. കുക്ക്
• പ്രായം: 25-45 വയസ്സ് വരെ
• ശമ്പളം: മാസം 12000 രൂപ
• യോഗ്യത: അഞ്ചാം ക്ലാസ്
How to Apply?
നഴ്സിംഗ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികളിലേക്ക് ഇന്റർവ്യൂ 2023 ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്നതാണ്. സ്ത്രീകൾക്ക് മാത്രമാണ് അവസരം ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.
English Summary: Kerala Mahia Samakya Society Careers