ഔഷധിയിൽ അവസരം ;ഇന്റർവ്യൂ മാർച്ച് 30ന് | Oushadhi Jobs

Oushadhi Latest Vacancies:കേരള സർക്കാർ സ്ഥാപനമായ ഔഷധി 2023 മാർച്ച് 20ന് വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ മുഖേന നിയമനം നൽകുന്നു. ഒരു വർഷത്തേക്ക് കരാർ

കേരള സർക്കാർ സ്ഥാപനമായ ഔഷധി 2023 മാർച്ച് 20ന് വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ മുഖേന നിയമനം നൽകുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 20ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്‌: Oushadhi
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 5
• വിജ്ഞാപന നമ്പർ: ഇ4-13/21
• ജോലിസ്ഥലം: തൃശ്ശൂർ 
• അപേക്ഷിക്കേണ്ട വിധം: --
• അപേക്ഷിക്കേണ്ട തീയതി: മാർച്ച് 15
• അവസാന തീയതി: മാർച്ച് 20

Vacancy Details

 ഔഷധിയിലെ ട്രെയിനി ഡോക്ടർ, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റിസപ്ഷനിസ്റ്റ് പോസ്റ്റിലേക്ക് ഒരു ഒഴിവും ട്രെയിനി ഡോക്ടർ തസ്തികയിലേക്ക് 4 ഒഴിവുമാണ് ഉള്ളത്.

Age Limit Details 

22 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.

Educational Qualifications

ട്രെയിനി ഡോക്ടർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎഎംഎസ് ബിരുദം.

 റിസപ്ഷനിസ്റ്റ്: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധം.

Salary Details

ട്രെയിനി ഡോക്ടർക്ക് 23,000 രൂപയും റിസപ്ഷനിസ്റ്റ് പോസ്റ്റിലേക്ക് 12,850 രൂപയുമാണ് ശമ്പളം.

How to Apply?

⧫ അർഹരായ ഉദ്യോഗാർത്ഥികൾ 2023 മാർച്ച് 20 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

⧫ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി/ ഒറിജിനൽ സഹിതം അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.

⧫ വിലാസം: 

The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006

⧫ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain