കേരളത്തിലെ വിവിധ ജില്ലകളിൽ ഹോം ഗാർഡ് ഒഴിവുകൾ | Home Guard Vacancy

Kerala Home Guard Jobs 2023: ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമ സേനകൾ, ബി.എസ്.എഫ്., സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്

✅️ കൊല്ലം ജില്ലയില്‍ ഹോംഗാര്‍ഡുകളുടെ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യത, ശാരീരികക്ഷമത ഉള്ളവര്‍ക്കുമാണ് അവസരം. പ്രായപരിധി 35- 58 വയസ്. വിദ്യാഭ്യാസയോഗ്യത, സര്‍വീസില്‍ നിന്ന് വിരമിച്ചതിന്റെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ ഒന്നുമുതല്‍ 30 വൈകിട്ട് അഞ്ചുവരെ ജില്ലാ ഫയര്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും സമീപത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മുതല്‍ നാല് വരെ ബന്ധപ്പെടാം.

✅️എറണാകുളം ജില്ലയിലെ വനിതാ/പുരുഷ ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിലേക്കായി അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി കായികക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഈ മാസം 29 ന് രാവിലെ 6 ന് തൃപ്പൂണിത്തുറ എ ആർ ക്യാമ്പിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

✅️കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമ സേനകൾ, ബി.എസ്.എഫ്., സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ അർദ്ധസൈനിക വിഭാഗങ്ങൾ, കേരള പൊലീസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ വിഭാഗങ്ങളിൽനിന്നും വിരമിച്ച പുരുഷ, വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം. 

2022 ഡിസംബർ 31ന് 35നും 58നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായ മികച്ച ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ. കായികക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽ നിന്ന് പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകിയാണ് റാങ്ക് പട്ടിക തയാറാക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15. അപേക്ഷ ഫോമും വിശദവിവരവും ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും.

✅️കണ്ണൂർ ജില്ലയിൽ പൊലീസ്/ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് വകുപ്പുകളിൽ ഹോംഗാർഡ്സ് വിഭാഗത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ/ വനിത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ആർമി/ നേവി/ എയർഫോഴ്സ്/ബിഎസ്എഫ്/ സിആർപിഎഫ്/സിഐഎസ്എഫ്/എൻഎസ്ജി/എസ്എസ്ബി/ആസ്സാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽ നിന്നോ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. പ്രായം 35നും 58നും ഇടയിൽ.

അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയിൽ പതിക്കണം), ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ/ മുൻ സേവനം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അസി.സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ജില്ലാ ഫയർ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 31.

യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടിയെത്തുക, മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നിവയാണ് കായിക ക്ഷമതാ പരീക്ഷ. ഫോൺ: 0497 2701092.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain