Kerala Academy for Skills Excellence (KASE) Recruitment 2023: Apply Online

Kerala Academy for Skills Excellence (KASE) is a governmental organization in the Indian state of Kerala that functions as the State Skill Development

തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2023 ഏപ്രിൽ 5ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ തുടങ്ങിയവ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Notification Details

  • ബോർഡ്: Kerala Academy for Skills Excellence 
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: CMD/KASE/001/2023
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 06
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2023 മാർച്ച് 22
  • അവസാന തീയതി: 2023 ഏപ്രിൽ 5

Vacancy Details

തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് വിവിധ തസ്തികകളിലായി നിലവിൽ 6 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • ഡിസ്ട്രിക്ട് സ്കിൽ കോഡിനേറ്റർ: 04
  • ടെക്നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ: 02

Age Limit Details

  • ഡിസ്ട്രിക്ട് സ്കിൽ കോഡിനേറ്റർ: 25-40 വയസ്സ് വരെ 
  • ടെക്നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ: 40 വയസ്സ് വരെ 

Educational Qualifications

1. ഡിസ്ട്രിക്ട് സ്കിൽ കോർഡിനേറ്റർ

 കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. MBA/ MSW/ MCA യോഗ്യതയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

2. ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഡിസൈൻ ലാബ്)

 ഗ്രാഫിക് ഡിസൈൻ/ മൾട്ടിമീഡിയയിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി അതല്ലെങ്കിൽ ഇതിന് സമാനമായ യോഗ്യത നേടിയിരിക്കണം. OR മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.

3. ടെക്നിക്കൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (A V ലാബ് ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി)

AV പ്രൊഡക്ഷൻ/ വീഡിയോഗ്രാഫി/ ഫോട്ടോഗ്രാഫി/ എഡിറ്റിംഗ്/ സൗണ്ട് തുടങ്ങിയ മേഖലകളിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ അതല്ലെങ്കിൽ സമാന മേഖല തത്തുല്യ യോഗ്യത നേടിയിരിക്കണം. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

Salary Details

  • ഡിസ്ട്രിക്ട് സ്കിൽ കോഡിനേറ്റർ: 30,000
  • ടെക്നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ: 24,000

How to Apply?

  • താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം
  • അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
  • ശേഷം അപേക്ഷിക്കാൻ ആരംഭിക്കുക
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • അവസാനം സബ്മിറ്റ് ചെയ്ത ശേഷം സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

Links: Notification | Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain