ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിയുന്നവരാണോ? എന്യൂമേറ്റർ ജോലി

"Looking for agricultural census jobs in Kerala? Find opportunities to participate in the census of agriculture and gather vital information for the d

കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട ഫീല്‍ഡുതല വിവരശേഖരണം നടത്തുന്നതിനായി താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലേക്കാണ് നിയമനം. 

ഒരു വാര്‍ഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. പ്ലസ്ടു/ ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ ഫോണ്‍ നം. കൊല്ലം 9446257220, കരുനാഗപ്പള്ളി - 8547063970, കുന്നത്തൂര്‍ -9495884445, കൊട്ടാരക്കര - 9446854628, പത്തനാപുരം - 8281561075.

മറ്റുള്ള കുറച്ച് തൊഴിൽ അവസരങ്ങൾ

✅️ കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. ബോട്ടണി/ പ്ലാന്റ് സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മോളിക്യൂലാർ മൈക്രോബയൽ ടാക്‌സോണമി/ മോളിക്യൂലാർ പ്ലാന്റ് പത്തോളജി/ മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർ പ്രസിദ്ധീകരണങ്ങളുടെ തെളിവ് ഹാജരാക്കിയാൽ മുൻഗണന ലഭിക്കും. 

2026 ജനുവരി 24 വരെയാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയനാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ 26 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain