എട്ടാം ക്ലാസ് ഉള്ളവർക്ക് ആരോഗ്യ കേരളയിൽ അവസരം | NHM Career

National Rural Health Mission applications are invited for the Hospital attender posts. Interested candidates meeting above eligibility criteria and w

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ എറണാകുളം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഏപ്രിൽ 24ന് മുൻപ് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

ഹോസ്പിറ്റൽ അറ്റൻഡർ

എട്ടാം ക്ലാസ് പാസായിരിക്കണം അതോടൊപ്പം തന്നെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9,180 രൂപ മാസം ശമ്പളം നൽകും.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ള യോഗ്യരായ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഏപ്രിൽ 24 രാവിലെ 11 മണിക്ക് മുൻപ് എറണാകുളത്തെ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ എത്തിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ ജനനത്തീയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കിയാൽ മതിയാകും. വിശദവിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കുക.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain