മാസം 40000 രൂപ ശമ്പളം - കേരള ട്രഷറി വകുപ്പിൽ അവസരം

കേരള ട്രഷറി വകുപ്പ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ട്രഷറി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ നൽകാം.

കേരള ട്രഷറി വകുപ്പ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ട്രഷറി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ നൽകാം. അപേക്ഷ സമർപ്പണത്തിന് മെയ് 25 വരെ സമയപരിധിയുണ്ട്. താൽക്കാലിക നിയമനമാണ് അതുകൊണ്ട് താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക.

 കേരള ട്രഷറി വകുപ്പ് പ്രോഗ്രാമർ അതുപോലെ സീനിയർ പ്രോഗ്രാമർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്രോഗ്രാമർ പോസ്റ്റിലേക്ക് 2 ഒഴിവും, സീനിയർ പ്രോഗ്രാമർ പോസ്റ്റിലേക്ക് ഒരു ഒഴിവുമാണ് ഉള്ളത്.

 22 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം. പ്രോഗ്രാമർ പോസ്റ്റിലേക്ക് 30,000 രൂപയും, സീനിയർ പ്രോഗ്രാമർ പോസ്റ്റിലേക്ക് 40000 രൂപയുമാണ് ശമ്പളം.

പ്രോഗ്രാമർ:

BE / B.Tech ( IT / CS / EC ) /MCA / M.Sc .( IT / CS )
അഭികാമ്യം:
A) ആവശ്യമായ കഴിവുകൾ PHP, HTML5, CSS, AJAX, JS / JQuery
B) ഏതെങ്കിലും റിലേഷണൽ ഡാറ്റാബേസിനൊപ്പം ലിനക്സ് പ്ലാറ്റ്‌ഫോമിന് കീഴിലുള്ള ഡാറ്റാബേസ് പ്രവർത്തിപ്പിക്കുന്ന വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം
C) എംവിസി ഫ്രെയിംവർക്ക് പരിജ്ഞാനം
D) Flutter , Android / iOS പ്ലാറ്റ്‌ഫോമിൽ 0 - 1 വർഷത്തെ പരിചയം
E) യുഐ / യുഎക്സ് ഡിസൈൻ

സീനിയർ പ്രോഗ്രാമർ

ബിഇ/ബിടെക് (ഐടി/സിഎസ്/ഇസി)/എംസിഎ/എംഎസ്സി. (ഐടി / സിഎസ്)
അഭികാമ്യം:
a ) ആവശ്യമായ കഴിവുകൾ - PHP , HTML5 , CSS , AJAX , JS / JQuery
b) ഏതെങ്കിലും റിലേഷണൽ ഡാറ്റാബേസിനൊപ്പം ലിനക്സ് പ്ലാറ്റ്‌ഫോമിന് കീഴിലുള്ള ഡാറ്റാബേസ് പ്രവർത്തിപ്പിക്കുന്ന വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം
സി) എംവിസി ഫ്രെയിംവർക്ക് പരിജ്ഞാനം
d) Flutter , Android / iOS പ്ലാറ്റ്‌ഫോമിൽ 1 - 2 വർഷത്തെ പരിചയം
ഇ) മൊബൈൽ ആപ്പ് ഡെവലപ്മെന്റ്

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ളവർ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം  career.treasury@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കണം. അവസാന തീയതി 2023 മെയ് 25. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ👇

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain