മാസം 1,15,300 വരെ ശമ്പളം | Kerala Soil Survey & Soil Conservation Directorate Notification

Looking for a job in soil survey and conservation in Kerala? Check out the latest job vacancies from the Kerala Soil Survey & Soil Conservation Direct

മണ്ണ് പരിവേഷണ മണ്ണ് സംരക്ഷണ വകുപ്പ് കേരളത്തിലെ 14 ജില്ലകളിലും ഉള്ള ഓഫീസുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാരിന് കീഴിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം തീർച്ചയായും ഉപയോഗപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെട്ടാൽ മാസം ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ 2023 മെയ് 31നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

Kerala Soil Survey & Soil Conservation Directorate Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിലെ 14 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 സോയിൽ സർവ്വേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

 മുകളിൽ നൽകിയിരിക്കുന്ന ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. ഒഴിവുകളിൽ പിന്നീട് മാറ്റങ്ങൾ വന്നേക്കാം.

Kerala Soil Survey & Soil Conservation DirectorateAge Limit Details

 20നും 36 നും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

Kerala Soil Survey & Soil Conservation Directorate Educational Qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ അഗ്രികൾച്ചറിലുള്ള ബിരുദം.

 നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് റെഗുലർ കോഴ്സ് പഠനത്തിലൂടെ നേടിയതോ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതോ ആയിരിക്കണം.

Kerala Soil Survey & Soil Conservation Directorate Salary Details

 മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിലെ സോയിൽ സർവ്വേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 55,200 മുതൽ 11,5300 വരെ മാസം ശമ്പളം ലഭിക്കും. കൂടാതെ പെൻഷൻ, ബോണസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

Kerala Soil Survey & Soil Conservation Directorate Selection Procedure

• OMR പരീക്ഷ

• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

• ഇന്റർവ്യൂ

How to Apply Kerala Soil Survey & Soil Conservation Directorate?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '031/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Links: Notification | Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain