പാലക്കാട് ജില്ലയിൽ വന്നിരിക്കുന്ന കുറച്ച് അധികം തൊഴിലവസരങ്ങൾ || Temporary Jobs in Palakkad

Temporary Jobs in Palakkad,Looking for temporary jobs in Palakkad? You're in luck! Palakkad offers diverse opportunities across industries like hospit

Temporary Job in Palakkad

Looking for temporary jobs in Palakkad? You're in luck! Palakkad offers diverse opportunities across industries like hospitality, retail, administration, and agriculture. With its cultural heritage and natural beauty, Palakkad ensures a memorable experience while gaining valuable skills. Explore temporary job options in this picturesque destination and embark on a fulfilling journey.
Temporary Jobs in Palakkad

 അറ്റൻഡർ നിയമനം

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള പാടവയല്‍, ഇലച്ചിവഴി ഒ.പി. ക്ലിനിക്കുകളില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ജൂണ്‍ 27 ന് വാക്ക്- ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു.

യോഗ്യത: എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം, ഉയര്‍ന്ന യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പ്രായം 18നും 45നും മധ്യേ. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം ജൂണ്‍ 27 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

ഡെമോണ്‍സ്‌ട്രേറ്റര്‍/ ട്രേഡ്‌സ്മാന്‍ ഒഴിവ്

കുഴല്‍മന്ദം ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്.

 ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമ, ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍/ സര്‍വേയര്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 26 ന് രാവിലെ ഒന്‍പതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളെജില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005086.

സ്വീപ്പർ അഭിമുഖം 26 ന്

പി.എം.ജി ഹൈസ്‌കൂളിലെ എഫ്.ടി.എം (സ്വീപ്പര്‍) ഒഴിവിലേക്ക് ജൂണ്‍ 26 ന് അഭിമുഖം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. 9388694214

മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 27 ന് നടക്കും

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള പാടവയല്‍, ഇലച്ചിവഴി ഒ.പി. ക്ലിനിക്കുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപതി) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് ജൂണ്‍ 27 ന് രാവിലെ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

 അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്), ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം, ഉയര്‍ന്ന യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പ്രായം 18 നും 45 നും മധ്യേ. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം ജൂണ്‍ 27 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 04924 254382.

ഗസ്റ്റ് അധ്യാപക ഒഴിവ്

യോഗ്യത: ചിറ്റൂര്‍ ഗവ കോളെജില്‍ ഫിലോസഫി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 26 ന് രാവിലെ 10.30 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 8078042347.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain