കേരള പോലീസ് കോൺസ്റ്റബിൾ മെയിൽ പരീക്ഷ കഴിഞ്ഞ ദിവസം പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായി നടന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷ ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു. കട്ട് ഓഫ് എത്രയായിരിക്കും എന്ന പ്രതീക്ഷയിലാണ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ.
മികച്ച മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾ എന്തായാലും ജോലി കിട്ടും എന്ന് കരുതി പഠിത്തം നിർത്തരുത്. ഫിസിക്കൽ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അപ്പോയ്മെന്റ് ലെറ്റർ കയ്യിൽ കിട്ടാതെ പ്രയത്നം അവസാനിപ്പിക്കരുത്. പോലീസ് കോൺസ്റ്റബിൾ പരീക്ഷയെക്കുറിച്ച് കഴിഞ്ഞദിവസം പ്രമുഖ പി എസ് സി കോച്ചും Unacademy യിലെ അധ്യാപകനുമായ മൻസൂർ അലി കാപ്പുങ്കൽ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ നിന്നും പ്രസക്തമായ വിവരങ്ങൾ താഴെ നൽകുന്നു.
പോലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ വിലയിരുത്തിയതിൽ നിന്നും മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ?
✦ പരീക്ഷയ്ക്ക് നല്ല രീതിയിൽ പഠിച്ചു പോയ ഉദ്യോഗാർത്ഥികൾക്ക് 50 മാർക്ക് സ്കൂൾ ചെയ്യാനാകുമായിരുന്നു. എഴുത്ത് പരീക്ഷക്ക് ശേഷം ഫിസിക്കൽ പരീക്ഷ കൂടി ഉള്ളതുകൊണ്ട് ഉയർന്ന കട്ട് ഓഫ് മാർക്ക് വരാനുള്ള സാധ്യത കുറവാണ്. കട്ട് ഓഫ് മാർക്ക് 30നും 40 നും ഇടയിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
✦ 100 മാർക്കിന്റെ ചോദ്യപേപ്പറിൽ 46 ചോദ്യങ്ങൾ വളരെ പ്രയാസം ഏറിയതായിരുന്നു. എന്നിരുന്നാലും 50 മാർക്ക് സ്കോർ ചെയ്യാൻ വലിയ പ്രയാസം ഉണ്ടാകില്ല. അതുകൊണ്ടാണ് കട്ട് ഓഫ് 30 മാർക്കിനും 40 മാർക്കിനും ഇടയിലായി വരും എന്ന് പ്രതീക്ഷിക്കുന്നത്.
✦ നല്ല മാർക്ക് നേടുമെന്ന് തോന്നുന്ന ഉദ്യോഗാർത്ഥികൾ ഇപ്പോൾതന്നെ ഫിസിക്കലിനുള്ള പരിശീലനം ആരംഭിക്കുക.