കേരള പെൻഷൻ ബോർഡിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് | KSCEPB Data Entry Operator Vacancy

Additional Registrar/ Secretary, Kerala State Co-Operative Employees Pension Board, Jawahar Sahakarana Bhavan, 7th Floor, DPI Junction, Thycad P.O, Th

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ താഴെ പറയുന്ന ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഭിന്നശേഷിക്കാരായ ഒരുപാട് ഉദ്യോഗാർത്ഥികൾ അവർക്ക് പറ്റുന്ന വല്ല ജോലികളും ഉണ്ടോ എന്ന് ചോദിച്ചിരുന്നു! അവർക്കെല്ലാം ഇപ്പോൾ മികച്ച അവസരമാണ് വന്നിരിക്കുന്നത്.

KSCEPB Recruitment 2023 Vacancy Details

 കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 01
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഭിന്നശേഷി സംവരണം): 01

KSCEPB Recruitment 2023 Age Limit Details

18 വയസ്സ് മുതൽ 37 വയസ്സുവരെയാണ് പ്രായപരിധി. ഒ ബി സി കാറ്റഗറികാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് ഉണ്ടായിരിക്കും.

KSCEPB Recruitment 2023 Qualifications

ഡിഗ്രിയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്കുമാണ് അവസരം.

KSCEPB Recruitment 2023 Salary Details

ഡേറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25100 രൂപ മുതൽ 57,900 രൂപ വരെ ശമ്പളം ലഭിക്കും.

KSCEPB Recruitment 2023 Application Fees

 300 രൂപയാണ് അപേക്ഷ ഫീസ്. SC/ ST വിഭാഗത്തിൽ പെട്ടവർക്ക് 150 രൂപയുമാണ് ഫീസ്. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി Additional Registrar/ Secretary, Kerala State Co-Operative Employees Pension Board, Thiruvananthapuram എന്ന വിലാസത്തിൽ മാറാവുന്ന വിധത്തിൽ അയക്കുക.

How to Apply KSCEPB Recruitment 2023?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയും, പ്രായം, യോഗ്യത, ജാതി, ഭിന്നശേഷി (സംവരണം ബാധകമായിട്ടുള്ളവർക്ക്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്റ്റംബർ 2 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ തപാലിൽ അയക്കുക.
 അപേക്ഷ അയക്കേണ്ട വിലാസം
 Additional Registrar/ Secretary, Kerala State Co-Operative Employees Pension Board, Jawahar Sahakarana Bhavan, 7th Floor, DPI Junction, Thycad P.O, Thiruvananthapuram 695014
 അപേക്ഷയോടൊപ്പം പത്ത് രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസത്തിൽ എഴുതിയ 10 × 4 രൂപത്തിലുള്ള കവർ ഉൾക്കൊള്ളിച്ചെടുക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. റാങ്ക് ലിസ്റ്റ് കാലാവധി മൂന്ന് വർഷമായിരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain