ഹെൽപ്പർ പോസ്റ്റിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

ഹെൽപ്പർ പോസ്റ്റിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം. എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപ്പന്റർ) തസ്തികയിൽ മുസ്ലിം സമുദ

എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപ്പന്റർ) തസ്തികയിൽ മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട ഒരു താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 11ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി., കാർപ്പന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്കും കാർപ്പന്ററായി രണ്ടു വർഷത്തെ വർഷത്തെ പ്രവർത്തി പരിചയമുള്ള 18 നും 41നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. 

ഫോൺ 

ഫീൽഡ്മാൻ തസ്തികയിൽ താൽക്കാലിക ഒഴിവ്

ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീല്‍ഡ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 13 നകം യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ നേരിട്ട് ഹാജരാകണം. 

എസ്.എസ്.എല്‍.സി/ തത്തുല്യം, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിഷര്‍മാന്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ബാധകമാണ്). കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458 ഈ നമ്പറില്‍ ബന്ധപ്പെടുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain