PSC സൗജന്യ പരിശീലനം നേടുന്നതിന് ഇപ്പോൾ അപേക്ഷിക്കാം

പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റിപെൻഡ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പ

പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റിപെൻഡ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരം ആറ് മാസത്തെ പി.എസ്.സി സൗജന്യ പരിശീലനത്തിന് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

 എസ്.എസ്.എല്‍.സി. പാസായിരിക്കണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് നല്‍കും.

അപേക്ഷയുടെ മാതൃക പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കുമെന്ന് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630126.

Content: Free PSC Coaching at Palakkad 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain