വിവിധ ജില്ലകളിലെ മൈ ജിയോ സ്റ്റോറുകളിൽ അവസരം | യോഗ്യത: പ്ലസ് ടു

വിവിധ ജില്ലകളിലെ മൈ ജിയോ സ്റ്റോറുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്

വിവിധ ജില്ലകളിലെ മൈ ജിയോ സ്റ്റോറുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തിന് പുറമേ ESIC & EPF ഇൻസെന്റീവ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

 കേരളത്തിലെ കോട്ടയം, കായംകുളം, ആലപ്പുഴ, കൊച്ചി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്.

1. സെയിൽസ് അസോസിയേറ്റ് 

› പ്രായപരിധി: 32 വയസ്സിന് താഴെ
› ശമ്പളം: 13200/-
› ജോലിസ്ഥലം: തിരുവല്ല, കഞ്ഞിക്കുഴി, കോട്ടയം, കായംകുളം, ആലപ്പുഴ, കൊച്ചി
› യോഗ്യത: പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ

2. സ്റ്റോർ മാനേജർ

› പ്രായപരിധി: 20 - 30
› ശമ്പളം: 16700
› ജോലിസ്ഥലം: കോട്ടയം
› യോഗ്യത: ഡിഗ്രി, 4-8 വർഷത്തെ പരിചയം 

തിരഞ്ഞെടുപ്പ്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവുക. വനിതകൾക്കും നിരവധി ഒഴിവുകളാണ് ഉള്ളത്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain