പ്ലസ് ടൂ ഉള്ളവർക്ക് ഡാറ്റ എൻട്രി ജോലി നേടാം | Roosa State Project Data Entry Operator Recruitment 2023 | Kerala Government Career

The Roosa State Project Directorate Kerala is offering an exciting opportunity for individuals with a Plus Two qualification and excellent typing skil

Roosa State Project About Data Entry Operator

Are you on the lookout for a promising data entry job vacancy in 2023? Look no further! The Roosa State Project Directorate Kerala is offering an exciting opportunity for individuals with a Plus Two qualification and excellent typing skills. If you fall within the age bracket of 21 to 42 years, this could be the perfect career move for you. Join our team and be a part of the Roosa State Project, contributing your data entry expertise to a meaningful project. Don't miss out on this fantastic opportunity – apply today and take the first step towards a rewarding career in data entry.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു/പി.ഡി.സി (തത്തുല്യം, കൂടാതെ കേരള സർക്കാർ അംഗീകൃത ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവർ യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നിവയാണ് യോഗ്യതകൾ.

        പ്രായപരിധി 21 - 42 വയസ്. കേരള-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രവൃത്തിപരിചയം അഭിലഷണീയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷിക്കേണ്ട വിധം?

അപേക്ഷകർ വെള്ളക്കടലാസിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും വ്യക്തമാക്കണം. അപേക്ഷകൾ തപാൽ മുഖേനയോ, നേരിട്ടോ ഇ-മെയിൽ വഴിയോ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനുള്ളിൽ ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം- 695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471 2303036.

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിരിക്കുന്ന മറ്റ് താൽക്കാലിക ഒഴിവുകൾ

ജില്ലാ ആശുപത്രിയിൽ അവസരം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍,റേഡിയോഗ്രാഫര്‍, അനസ്‌തേഷ്യ ടെക്‌നീഷന്‍,ഇ.സി.ജി ടെക്‌നീഷ്യന്‍, ഒപ്‌ടോമെട്രിക് ടെക്‌നീഷ്യന്‍ എന്നീ തസ്തികളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ രണ്ടും മറ്റ് തസ്തികകളില്‍ ഓരോ ഒഴിവുമാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

വെള്ളനാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ കാട്ടാക്കട കളത്തോട്ടുമലയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ ഒരു മള്‍ട്ടി ടാസ്‌ക് പ്രൊവൈഡറുടെ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി പാസായവരും ജെറിയാട്രി കെയറില്‍ പരിജ്ഞാനമുള്ളവരും 25നും 45നും ഇടയില്‍ പ്രായമുള്ളവരുമായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. സ്ത്രീകള്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുമെന്ന് വെള്ളനാട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യേണ്ടതാണ്.

തയ്യാറാക്കിയ അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നേരിട്ടോ ശിശുവികസന പദ്ധതി ഓഫീസര്‍ ഐ.സി.ഡി.എസ് ഓഫീസ് വെള്ളനാട് 695125 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain