പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം | Temporary Jobs in Kerala Government | Kerala Jobs

Searching for Kerala Government temporary jobs without exams? You're in the right place! We have great news – there are currently 4 jobs available tha

Kerala Government Temporary Jobs

Searching for Kerala Government temporary jobs without exams? You're in the right place! We have great news – there are currently 4 jobs available that don't require an exam. This means you can fast-track your application process and secure a position with ease. Don't miss out on these fantastic opportunities to work for the Kerala Government. Apply today and take the first step towards your new job, hassle-free!

സർക്കാർ സ്ഥാപനത്തിൽ ലാബ് അറ്റൻഡർ ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാബ് അറ്റന്‍ഡന്റ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്. എസ് എസ് എല്‍ സിയും അംഗീകൃത മെഡിക്കല്‍ ലബോറട്ടറികളില്‍ ലാബ് അറ്റന്‍ഡന്റായുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍ (നിയമാനുസൃത ഇളവ് ബാധകം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 18നകം പേര് രജിസ്റ്റര്‍ ചെയ്യണം.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമം

തൃശ്ശൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

പാരവൈറ്റ്, വെറ്റിനറി ഡോക്ടർ താൽക്കാലിക നിയമനം

പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാ സേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. തൊണ്ണൂറിൽ കുറഞ്ഞ ദിവസത്തേക്ക് ആയിരിക്കും നിയമനം. വെറ്ററിനറി സർജൻ യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.

പാരാവെറ്റ് യോഗ്യത : വിഎച്ച്എസ്ഇ പാസായവരും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്നിക്സ് ഫാർമസി ആൻഡ് നഴ്സിങ്ങിൽ സ്റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് / വിഎച്ച്എസ്ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്‌ (എൻ എസ് ക്യു എഫ് ) ബേസ്ഡ് കോഴ്സ് ഇൻ ഡയറി ഫാർമർ എന്റർപ്രണർ (ഡി എഫ് ഇ )/ സ്മാൾ പോൾട്രി ഫാർമർ എന്നീ യോഗ്യതയുള്ളവരെയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നു.

താല്പര്യമുള്ളവർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്റ്റംബർ 11ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0487 2361216.

മെഡിക്കൽ ഓഫീസർ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു. 

വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ. 

അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 - 2325824.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain