പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് വീണ്ടും ഒരവസരം വന്നിരിക്കുകയാണ്. ഇന്ത്യ പോസ്റ്റ് സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഫെബ്രുവരി 16 നകം അപേക്ഷിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് മുഴുവൻ വായിച്ച് മനസ്സിലാക്കിയശേഷം എനിക്ക് അപേക്ഷിക്കാൻ പൂർണമായ യോഗ്യത ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം അപേക്ഷിക്കുക.
Notification details
Board Name | Department of Posts, India |
---|---|
Type of Job | Central Govt Job |
Advt No | No. Rectt/M-12/Staff Car Driver/2023/6/Advertisement-3 |
Post Name | Staff Car Driver |
Total Vacancy | 78 |
Job Location | Madhya Pradesh |
Apply Mode | Offline |
Application Start | 2024 ജനുവരി 6 |
Last Date | 2024 ഫെബ്രുവരി 16 |
Selection Process | Written Exam, Interview |
Post Office Staff Car Driver Recruitment 2024 Vacancy Details
India Post പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) പോസ്റ്റിലേക്ക് ഏകദേശം 78 ഒഴിവുകളാണ് ഉള്ളത്. അതിൽ തന്നെ വിവിധ കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് ഒഴിവുകൾ നിശ്ചയിച്ചിട്ടുണ്ട് അവ താഴെ നൽകുന്നു.
- UR: 61
- OBC: 09
- EWS: 03
- SC: 05
Post Office Staff Car Driver Recruitment 2024 Age Limit Details
18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. അതിൽനിന്നും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 32 വയസ്സ് വരെയും, OBC കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് 30 വയസ്സ് വരെയുമാണ് പ്രായപരിധി. മറ്റ് ഇളവുകൾ അറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.
Post Office Staff Car Driver Recruitment 2024 Educational Qualifications
- ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായിരിക്കണം.
- വാഹനങ്ങളിൽ വരുന്ന ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ ഉദ്യോഗാർത്ഥിക്ക് കഴിയണം.
- ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം
- പത്താം ക്ലാസ് പാസായിരിക്കണം
Post Office Staff Car Driver Recruitment 2024 Salary Details
India Post Recruitment വഴി സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ 19,900 രൂപ മുതൽ 63,200 വരെ ശമ്പളം ലഭിക്കുന്നതാണ്.
Post Office Staff Car Driver Recruitment 2024 Selection Procedure
മോട്ടോർ മെക്കാനിസങ്ങളെ കുറിച്ചുള്ള അറിവും വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാനുള്ള കഴിവും ഉൾപ്പെടെ ലൈറ്റ് ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കാനുള്ള അവരുടെ കഴിവ് വിലയിരുത്തുന്നതിന് ഡ്രൈവിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ തിരഞ്ഞെടുക്കുന്നത്.
ടെസ്റ്റുകളുടെ പാറ്റേണും സിലബസും, ടെസ്റ്റുകളുടെ തീയതിയും സ്ഥലവും യോഗ്യരായ ഉദ്യോഗാർത്ഥികളെ പ്രത്യേകം അറിയിക്കും. അർഹതയില്ലാത്ത മറ്റ് അപേക്ഷകരെ സംബന്ധിച്ച് ഒരു അറിയിപ്പും അയയ്ക്കില്ല.
How to Apply Staff Car Driver Job Vacancies 2024?
➮ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക
➮ പൂരിപ്പിച്ച അപേക്ഷയും അതുപോലെതന്നെ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി 2024 ഫെബ്രുവരി 16ന് വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ സ്പീഡ് പോസ്റ്റ് വഴി അയക്കുക.
➮ അപേക്ഷകൾ അയക്കേണ്ട വിലാസം ഇതാണ്
"MANAGER (GR.A), Mail Motor Service Kanpur, GPO Compound, Kanpur-208001, Uttar Pradesh"
➮ അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ഇതുപോലെ എഴുതാൻ ശ്രദ്ധിക്കുക "APPLICATION FOR DIRECT RECRUITMENT TO THE POST OF DRIVER IN UP CIRCLE"
➮ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്താൽ അറിയാൻ സാധിക്കും.