UAE യിലെ പ്രശസ്തമായ കമ്പനിയിൽ ജോലി നേടാൻ അവസരം | ഫ്രീ വിസ, മറ്റ് ആനുകൂല്യങ്ങൾ

UAE Careers, ODEPEC Recruitment 2023, ODEPEC Application, Kerala Government, ODEPEC Careers, Kerala Government ODEPEC, ODEPEC UAE Jobs,

സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് UAE യിലെ വിവിധ കമ്പനികളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഏജന്‍സികളുടെ തട്ടിപ്പ് ഇല്ലാതെ, മറ്റ് ഫീസുകള്‍ ഇല്ലാതെ ജോലി കണ്ടെത്താന്‍ സഹായിക്കുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. ഇപ്പോഴിതാ ഒഡെപെക്കിന് കീഴില്‍ വീണ്ടും വിദേശത്ത് അവസരങ്ങള്‍ വന്നിരിക്കുകയാണ്.

യുഎഇയില്‍ വെല്‍ഡർ, പ്ലേറ്റർ, പൈപ്പ് ഫിറ്റർ തുടങ്ങിയ മേഖലകളിലേക്കാണ് ഇപ്പോള്‍ ഒഡെപെക്ക് വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജിടിഎഡബ്ല്യു, എഫ്സിഎഡബ്ല്യു എന്നീ വിഭാഗങ്ങളിലാണ് നിയമനം. രണ്ട് വിഭാഗത്തിലും ഒരേ പ്രായപരിധിയും യോഗ്യതകളുമാണ് ചോദിച്ചിരിക്കുന്നത്.

Qualifications

ബന്ധപ്പെട്ട മേഖലയില്‍ ഐടിഐ സർട്ടിഫിക്കേഷനാണ് യോഗ്യതയായി ചോദിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം. ഷിപ്പ്‌യാർഡ് മേഖലയില്‍ ജോലി ചെയ്തവർക്ക് മുന്‍തൂക്കം ലഭിക്കും. പുരുഷന്‍മാർക്ക് വേണ്ടി മാത്രമാണ് ഈ ഒഴിവുകള്‍. പ്രായപരിധി 40 വയസ്സ്. വിസയും ഇന്‍ഷൂറന്‍സും കമ്പനി നല്‍കും.

Salary Details

1800 ദിർഹമായിരിക്കും സാലറി. അതായത് 40,767 ഇന്ത്യന്‍ രൂപ. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അവധിക്കും അർഹതയുണ്ടായിരിക്കും. യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കാണ് നിയമനമെന്ന് ഒഡെപെക് അറിയിക്കുന്നു.

പ്ലേറ്റർ ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ 1600 യു എ ഇ ദിർഹമാണ് സാലറിയായി ലഭിക്കുക. നിയമപ്രകാരമായ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

How to Apply?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പുകളും gulf@odepc.in എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 7-നോ അതിനുമുമ്പോ അയക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain