വീണ്ടും പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് - പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി നേടാം - 1900 ഒഴിവുകൾ | Post Office Sports Quota Recruitment 2023

Post Office Sports Quota Recruitment 2023 Job Details ,Post Office Sports Quota Recruitment 2023 Age limit details,Post Office Sports Quota Recruitmen
Post Office Recruitment 2023

വീണ്ടുമൊരു പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വന്നിരിക്കുകയാണ്. കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം വന്നിരിക്കുകയാണ്. പോസ്റ്റുമാൻ ഉൾപ്പെടെയുള്ള നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത്തവണ കായികപരമായി കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് 1899 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 നവംബർ 10 മുതൽ ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്എസ്എൽസി പാസായ ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Post Office Sports Quota Recruitment 2023 Job Details 

Board Name India Post
Type of Job Central Govt Job
Advt No No. W-17/55/2022-SPN-I
പോസ്റ്റ്
ഒഴിവുകൾ 1899
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 നവംബര്‍ 2023
അവസാന തിയതി 2023 ഡിസംബര്‍ 9

Post Office Sports Quota Recruitment 2023 Vacancy Details

ഇന്ത്യ പോസ്റ്റ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് വിവിധ തസ്തികകളിലായി 1899 ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ തസ്തികയും അതിലേക്ക് വരുന്ന ഒഴിവുകളും താഴെ പട്ടികയിൽ നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ഒഴിവ് വിവരങ്ങൾ കൂടി പരിശോധിക്കുക.

Position Vacancy
പോസ്റ്റൽ അസിസ്റ്റന്റ് 598
സോർട്ടിംഗ് അസിസ്റ്റന്റ് 143
പോസ്റ്റ്മാൻ 585
മെയിൽ ഗാർഡ് 03
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) 570

Post Office Sports Quota Recruitment 2023 Age limit details 

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ അനുവദിക്കുമെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇളവുകൾ ഉൾപ്പെടെ പരമാവധി പ്രായപരിധി 32 വയസ്സ് വരെയാണ്.

Position Age Limit
പോസ്റ്റൽ അസിസ്റ്റന്റ് 18-27 years
സോർട്ടിംഗ് അസിസ്റ്റന്റ് 18-27 years
പോസ്റ്റ്മാൻ 18-27 years
മെയിൽ ഗാർഡ് 18-27 years
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) 18-25 years

Post Office Sports Quota Recruitment 2023 - Educational Qualification 

Position Qualification
പോസ്റ്റൽ അസിസ്റ്റന്റ് അംഗീകൃതസർകലാശാലയിൽ നിന്നും ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
സോർട്ടിംഗ് അസിസ്റ്റന്റ് അംഗീകൃതസർകലാശാലയിൽ നിന്നും ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പോസ്റ്റ്മാൻ പ്ലസ് ടു പാസായിരിക്കണം. അതാത് പോസ്റ്റൽ സർക്കിളിലെ പ്രാദേശിക ഭാഷ പത്താം ക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം. ഉദാഹരണത്തിന് കേരളത്തിൽ മലയാളമാണ് പ്രാദേശിക ഭാഷ. അതുകൊണ്ടുതന്നെ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം. അത്യാവശ്യം കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
മെയിൽ ഗാർഡ് പ്ലസ് ടു പാസായിരിക്കണം. അതാത് പോസ്റ്റൽ സർക്കിളിലെ പ്രാദേശിക ഭാഷ പത്താം ക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം. ഉദാഹരണത്തിന് കേരളത്തിൽ മലയാളമാണ് പ്രാദേശിക ഭാഷ. അതുകൊണ്ടുതന്നെ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം. അത്യാവശ്യം കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) അംഗീകൃത ബോർഡിൽ നിന്നും എസ്എസ്എൽസി പാസായിരിക്കണം

Post Office Recruitment 2023 - Salary Details

Position Salary
പോസ്റ്റൽ അസിസ്റ്റന്റ് 25,500 – Rs.81,100
സോർട്ടിംഗ് അസിസ്റ്റന്റ് 25,500 – Rs.81,100
പോസ്റ്റ്മാൻ 21,700 – Rs.69,100
മെയിൽ ഗാർഡ് 21,700 – Rs.69,100
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) 18,000 – Rs.56,900

കായികപരമായ യോഗ്യത

ഇതൊരു സ്പോർട്സ് കോട്ട റിക്രൂട്ട്മെന്റ് ആണ്. മികച്ച കായികതാരങ്ങളുടെ നിയമനത്തിന് യോഗ്യത നേടുന്ന കായിക വിനോദങ്ങളുടെ പട്ടിക താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്താൽ അതോടൊപ്പം ലഭിക്കും.
A) ചുവടെയുള്ള പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന ഏതെങ്കിലും കായിക / ഗെയിമുകളിൽ ദേശീയ അല്ലെങ്കിൽ അന്തർദേശീയ മത്സരങ്ങളിൽ ഒരു സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
ബി) ചുവടെയുള്ള പട്ടികയിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കായിക / ഗെയിമുകളിൽ അന്തർ-യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന അന്തർ-യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ അവരുടെ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
c) ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന സ്കൂളുകൾക്കായുള്ള ദേശീയ കായിക / ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായിക താരങ്ങൾ ചുവടെയുള്ള പട്ടികയിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കായിക / ഗെയിമുകളിൽ
ഡി) നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിൽ ഫിസിക്കൽ എഫിഷ്യൻസിയിൽ ദേശീയ അവാർഡുകൾ നേടിയ കായിക താരങ്ങൾ.

Post Office Sports Quota Recruitment 2023 - Application fee details 

› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.

› UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.

› SC/ST/ സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

How to Apply for Post Office Sports Quota Recruitment 2023?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ 9 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

› ഉദ്യോഗാർത്ഥികൾ https://www.indiapost.gov.in എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.

› വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

ഔദ്യോ​ഗിക വെബ്സൈറ്റായ https://www.indiapost.gov.in/ സന്ദർശിക്കുക

ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

അക്കൗണ്ട് സൈൻ അപ് ചെയ്യുക

അപേക്ഷ പൂർത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

 എന്നിവ നൽകി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ച് ക്ലിയർ ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs