ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കർ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. യോഗ്യതയുള്ളവർ നേരിട്ട് താഴെ നൽകിയിരിക്കുന്ന അഡ്രസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
ഒഴിവ്
നാഷണൽ ആയുഷ് മിഷൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് 25 ഒഴിവുകളാണ് ഉള്ളത്. ഈ നിയമം തികച്ചും കരാർ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും.
പ്രായപരിധി
2023 നവംബർ 28ന് 40 വയസ്സ് കവിയാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യത
ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM). നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
ശമ്പളം
15,000 രൂപയാണ് പ്രതിമാസം ശമ്പളം.
ഇന്റർവ്യൂ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഒറിജിനലും സഹിതം, ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് ഇന്റർവ്യൂവിന് എത്തിച്ചേരുക.
District Medical Office (ISM), AJappuzha, Near Town Square
ഇന്റർവ്യൂ 2023 നവംബർ 29 രാവിലെ 10 മണി മുതൽ