CISF ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് | അപേക്ഷിക്കാൻ മറന്നു പോകേണ്ട | CISF Recruitment 2023

CISF sports quota recruitment 2023: Central industrial security force applications are invited for sports quota vacancies.Indian Armyjokes looking for
CISF Sports Quota Recruitment 2023

കേന്ദ്രസർക്കാരിന് കീഴിൽ മികച്ച ശമ്പളത്തിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി കോഴ്സ് (CISF) ഹെഡ് കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി (GD) സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ 215 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി നവംബർ 28 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം.  ഇനിയും അപേക്ഷ സമർപ്പിക്കാത്തവർ താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കി ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

Vacancy Details

സിഐഎസ്എഫ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് വ്യത്യസ്തയിനങ്ങളിലായി 215 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 അത്‌ലറ്റിക്സ്, ബോക്സിങ്, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, ജിംനാസ്റ്റിക്, ഹാൻഡ്ബോൾ, ഹോക്കി, ഷൂട്ടിംഗ്, നീന്തൽ, വോളിബോൾ, വൈറ്റ് ലിഫ്റ്റിംഗ്, ഗുസ്തി, തൈക്കാൻഡോ, ബോഡി ബിൽഡിംഗ്എന്നീ വിവിധ ഇനങ്ങളിലായി ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവൻ ഒഴിവുകളും ചെക്ക് ചെയ്തു നോക്കുക.

Age Limit Details

18 വയസ്സ് മുതൽ 23 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. സംവരണ വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

Eligibility Criteria

അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു പാസ് പൂർത്തീകരിച്ചിരിക്കണം. സ്റ്റേറ്റ്, നാഷണൽ, ഇന്റർനാഷണൽ വേദികളിൽ സ്പോർട്സ്, അത്‌ലറ്റിക്സിൽ പങ്കെടുത്തിരിക്കണം. 2021 ജനുവരി ഒന്നിനും 2023 നവംബർ 28ന് ഇടയിൽ ചാമ്പ്യൻഷിപ്പുകളിലും, ഗെയിംസുകളിലും പങ്കെടുത്തവർ ആയിരിക്കണം.

Salary

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,500 രൂപ മുതൽ 81,100 രൂപ വരെ മാസം ശമ്പളമായി ലഭിക്കും.

Selection Procedure

രണ്ട് സ്റ്റേജുകളിലായിട്ടാണ് റിക്രൂട്ട്മെന്റ് പ്രക്രിയ പുരോഗമിക്കുക.

1. ട്രയൽ ടെസ്റ്റ്, പ്രൊഫിഷൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ.

2. മെഡിക്കൽ പരിശോധന.

Application Fees

 100 രൂപയാണ് അപേക്ഷ ഫീസ്. SC/ ST/ വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാവുന്നതാണ്.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. ശേഷം താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്ത് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇനി അപേക്ഷിക്കാനായി അധികം സമയമില്ല അതുകൊണ്ടുതന്നെ ഇത്രയും പെട്ടെന്ന് അപേക്ഷാപ്രക്രിയ പൂർത്തീകരിക്കുക.

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ibpsonline.ibps.in/aiimsgoct23/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs