
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് അക്കൗണ്ടന്റ് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2023 നവംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചതിനു ശേഷം അപേക്ഷിക്കുക.
CSL recruitment 2023: Vacancy Details
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് അക്കൗണ്ട് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
CSL recruitment 2023: Age Limit Details
പരമാവധി 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2023 നവംബർ 15ന് 45 വയസ്സ് കവിയാണ് പാടില്ല. പിന്നോക്ക വിഭാഗക്കാർക്ക് ലഭിക്കുന്ന വയസ്സിളവ് താഴെ നൽകുന്നു.
CSL recruitment 2023:Educational Qualifications
Post | Qualification & Experience |
---|---|
Accountant | a) അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം.
അഥവാ
b) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇന്റർമീഡിയറ്റ് പരീക്ഷയിൽ വിജയിച്ച ബിരുദം.
Experience: ഒരു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനം / പൊതു അല്ലെങ്കിൽ സ്വകാര്യ മേഖലാ സ്ഥാപനത്തിൽ ഫിനാൻസ്/അക്കൗണ്ടിംഗിൽ ഏഴ് വർഷത്തെ പരിചയം. Desirable: ഒരു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനം / പൊതു അല്ലെങ്കിൽ സ്വകാര്യ മേഖലാ സ്ഥാപനത്തിൽ ഫിനാൻസ് / അക്കൗണ്ടിംഗിൽ അഞ്ച് വർഷത്തെ പരിചയം. III. മേൽപ്പറഞ്ഞ അനുഭവത്തിൽ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം സൂപ്പർവൈസറി ഗ്രേഡിലായിരിക്കണം. അഭികാമ്യം: a) കമ്പ്യൂട്ടറൈസ്ഡ് പരിതസ്ഥിതിയിൽ ജോലി ചെയ്ത പരിചയം. b) ഹിന്ദിയിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും പ്രവർത്തന പരിജ്ഞാനവും. |
CSL recruitment 2023: Salary Details
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി അക്കൗണ്ട് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 28000 രൂപ മുതൽ 1,10,000 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
CSL recruitment 2023: Selection Procedure
80 മാർക്കിന്റെ എഴുത്ത് പരീക്ഷയുടെയും 20 മാർക്കിന്റെ പവർ പോയിന്റ് പ്രസന്റേഷനിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.
How to Apply for CSL Job recruitment 2023?
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2023 നവംബർ 15 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.