തൃശ്ശൂർ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തില്‍ ജിഎൻഎം നേഴ്സിംഗ് വിജയിച്ചവരെ മൾട്ടി പർപ്പസ് വർക്കർ തസ്തികയില്‍ നിയമിക്കുന്നു.
അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നവംബർ 9 ന് രാവിലെ 9.30 ന് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാകണം. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721.
ഇന്റർവ്യൂ നവംബർ 11ന്
രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രേത്തില്‍ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിൽ നിയമനം നടത്തുന്നു.ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവിലേക്ക് നവംബര്‍ 11 ന് രാവിലേ 11ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വൃൂ നടക്കും . യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656765490.