ലുലു ഗ്രൂപ്പ് ജോബ് ഫെസ്റ്റ് - തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഇന്റർവ്യൂ

Joba at LuLu Abroad, lulumall, Alludu abroad walk in interview, Kannur Calicut, Salesman Cashier Vacancies.
Lulu Interview

ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ വെച്ചിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്. പ്ലസ്ടുവാണ് മിനിമം യോഗ്യത. ഒഴിവുകളും അതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും താഴെ നൽകിയിട്ടുണ്ട്. അത് ചെക്ക് ചെയ്ത ശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.

വിദ്യാഭ്യാസ യോഗ്യത

1. സെയിൽസ്മാൻ/ ക്യാഷ്യർ
 പ്ലസ് ടു പാസ്സായിരിക്കണം കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം. 20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി.

2. കുക്ക്, സാൻവിച്ച്, ഷവർമ & സലാഡ് മേക്കർ, ബേക്കർ, കോൺഫെക്ഷനർ, ബുച്ചർ, ഫിഷ്മോഗർ, ടൈലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, പ്ലംബർ, മോഷൻ ഗ്രാഫിക് ഡിസൈനർ, ഗ്രാഫിക് ഡിസൈനർ, ആർട്ടിസ്റ്റ്

 ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 23 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.

3. അക്കൗണ്ടന്റ്: M.Com

4.സെയിൽസ്/ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് : MBA മാർക്കറ്റിംഗ്

 ഇന്റർവ്യൂ

1.തൃശ്ശൂർ 
 ജനുവരി 18 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ ലുലു കൺവെൻഷൻ സെന്റർ (ഹയാത്ത്) പുഴക്കൽ വച്ച് ഇന്റർവ്യൂ നടക്കും.

2.ആലപ്പുഴ

 2024 ജനുവരി 20 രാവിലെ 9 മണി മുതൽ വൈകുന്നേരം 3 വരെ കൃഷ്ണ കൺവെൻഷൻ സെന്റർ, പഴവീട് ക്ഷേത്ര റോഡ്, തിരുവമ്പാടി വെച്ച് ഇന്റർവ്യൂ നടക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain