കേരള PSC LDC 2024 വിജ്ഞാപനം വന്നു - പത്താം ക്ലാസ് ഉള്ളവർക്ക് അവസരം | Kerala PSC LDC Notification 2024

Kerala PSC LDC Notification 2024,Kerala PSC LDC Salary 2024,Kerala PSC LDC Qualification 2024,Kerala PSC LDC Application Process 2024,Kerala PSC LDC A
Kerala PSC LDC Notification 2024,Kerala PSC LDC Recruitment 2024 Notification Out,Lower Division Clerk (LDC),Kerala PSC LDC Important Dates 2024,Kerala PSC Lower Division Clerk (LDC) Notification 2024,Kerala PSC LDC Vacancy 2024,Kerala PSC LDC Age Limit 2024,Kerala PSC LDC Salary 2024,Kerala PSC LDC Qualification 2024,Kerala PSC LDC Application Process 2024,

Kerala PSC LDC Notification 2024: കേരള സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ക്ലർക്ക് ജോലി നേടാൻ അവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് (LDC) വിജ്ഞാപനം ഇതാ വന്നിരിക്കുന്നു. എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയും.

 കേരള സർക്കാറിന് കീഴിൽ ക്ലർക്ക് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 മുതൽ 2024 ജനുവരി 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Kerala PSC LDC Notification 2024 Job Details

Board Name Kerala Public Service Commission (KPSC)
Type of Job Kerala Govt Job
Advt No 503/2023
പോസ്റ്റ് LDC
ഒഴിവുകൾ കേരളത്തിലുടനീളം
ലൊക്കേഷൻ കേരളം
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 നവംബര്‍ 30
അവസാന തിയതി 2024 ജനുവരി 5

Kerala PSC LDC Notification 2024 Vacancy Details 

കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് വന്നിരിക്കുന്ന ഒഴിവുകൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, അതുപോലെ റിസർവേഷൻ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസ്സിലാക്കുക.

തസ്തികയുടെ പേര് ഒഴിവുകൾ
ലോവർ ഡിവിഷൻ ക്ലർക്ക് Thiruvananthapuram Kollam Pathanamthitta Alappuzha Kottayam Idukki Ernakulam Thrissur Palakkad Malappuram Kozhikode Wayanad Kannur Kasargod

Kerala PSC LDC Notification 2024 Age Limit Details 

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1987 നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

 വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് മുകളിൽ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.

Kerala PSC LDC Notification 2024 Educational Qualifications

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ശ്രദ്ധിക്കുക: തത്തുല്യ യോഗ്യത ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾ ആയത് തെളിയിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഒറ്റത്തവണ പരിശോധന സമയത്തോ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.

Kerala PSC LDC Notification 2024 Salary Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ചൊരു ശമ്പള പാക്കേജ് കേരള പിഎസ്സി ഓഫർ നൽകുന്നു. ശമ്പളത്തോടൊപ്പം TA/DA/PF... ഇവ ഉൾപ്പെടുന്നുണ്ടോ എന്ന് നോട്ടിഫിക്കേഷൻ പരിശോധിച്ച് ഉറപ്പ് വരുത്തുക.

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി ലോവർ ഡിവിഷൻ ക്ലർക്ക് സ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 26,500 രൂപ മുതൽ 60,700 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Kerala PSC LDC Notification 2024 Selection Procedure

ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഓ എം ആർ/ ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുന്നതിന് കൺഫർമേഷൻ അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്വീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്.

നിശ്ചിത സമയത്തിനുള്ളിൽ സ്ഥിതീകരണം നിൽക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിതീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെ കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചും ഉള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്. പരീക്ഷക്ക് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കുന്നവർക്ക് ആദ്യം ആദ്യം നിയമനം ലഭിക്കുകയും ചെയ്യുന്നതാണ്.

How to Apply Kerala PSC LDC Notification 2024?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 503/2023 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.

• അപേക്ഷകൾ 2024 ജനുവരി 5 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain