പോഷൻ അഭിയാൻ പദ്ധതിയിലെ ഒഴിവുകളിലേക്ക് അവസരം

പോഷൻ അഭിയാൻ പദ്ധതിയിലെ ഒഴിവുകളിലേക്ക് അവസരം ,വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയിലെ ജില്ലയിൽ ഒഴിവുള്ള, ജില്ലാ കോ -ഓഡിനേറ്റർ, ബ്ലോക്ക്‌ കോ
Poshan-Abhiyan-Project-Job

വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയിലെ ജില്ലയിൽ ഒഴിവുള്ള, ജില്ലാ കോ -ഓഡിനേറ്റർ, ബ്ലോക്ക്‌ കോ-ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ് / ഐ.ടി.എന്നീ വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതികവിദ്യ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിലും 

ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതിക വിദ്യ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് ബ്ലോക്ക് കോ-ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം. പ്രായപരിധി 20-35 വയസ്സ്.

അപേക്ഷിക്കേണ്ട വിധം?

അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ ജനുവരി 10ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

ഫോൺ : 0484 2423934

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain