കേരളത്തിന് പുറത്ത് മ്യൂസിയത്തിൽ സ്ഥിര ജോലി നേടാം - ക്ലർക്ക് ഉൾപ്പെടെ വിവിധ ഒഴിവുകൾ

Allahabad Museum Recruitment 2024: Allahabad Museum Recruitment 2024,Allahabad Museum Careers 2024,Allahabad Museum Recruitment 2024,Allahabad Museum
Allahabad Museum
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള അലഹബാദ് മ്യൂസിയത്തിലെ നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി 27 മുതൽ ഫെബ്രുവരി 14വരെ തപാൽ മുഖേന അപേക്ഷ സമർപ്പിക്കാം.

Notification Details

Board Name അലഹബാദ് മ്യൂസിയം
Type of Job Central Govt
Advt No AM/Recruitment/2023-24/564
പോസ്റ്റ് Various
ഒഴിവുകൾ 13
ലൊക്കേഷൻ All Over Allahabad
അപേക്ഷിക്കേണ്ട വിധം തപാല്‍ വഴി
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 27
അവസാന തിയതി 2024 ഫെബ്രുവരി 14

Vacancy Details

അലഹബാദ് മ്യൂസിയം പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ഡി. ക്യൂറേറ്റർ 01
ടെക്നിക്കൽ അസിസ്റ്റൻ്റ് 02
LIPA 01
പബ്ലിക്കേഷൻ അസിസ്റ്റൻ്റ് 01
പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ് 01
ലോവർ ഡിവിഷൻ ക്ലർക്ക് 05
കാർപെന്റർ 01
ഇലക്ട്രിഷ്യൻ 01

Age Limit Details

അപേക്ഷകളുടെ പ്രായം 30 വയസ്സിൽ കൂടാൻ പാടില്ല. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഡി. ക്യൂറേറ്റർ ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/ആർട്ട്/ഫൈൻ ആർട്ട് എന്നിവയിൽ ബിരുദാനന്തര ബിരുദം
ടെക്നിക്കൽ അസിസ്റ്റൻ്റ് ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/ആർട്ട്/ഫൈൻ ആർട്ട് എന്നിവയിൽ ബിരുദാനന്തര ബിരുദം
LIPA ലൈബ്രറി സയൻസിൽ ബിരുദം
പബ്ലിക്കേഷൻ അസിസ്റ്റൻ്റ് ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/ആർട്ട്/ഫൈൻ ആർട്ട് എന്നിവയിൽ ബിരുദാനന്തര ബിരുദം
പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ് ഫോട്ടോഗ്രാഫിയിൽ ബിരുദം,ഫോട്ടോഗ്രാഫി/അപ്ലൈഡ് ആർട്‌സിൽ ഡിപ്ലോമ
ലോവർ ഡിവിഷൻ ക്ലർക്ക് 12th
കാർപെന്റർ ഹൈസ്കൂൾ പാസ്സ്
ഇലക്ട്രിഷ്യൻ മെട്രിക്കുലേഷൻ

Application Fees

ജനറൽ, OBC, വനിതാ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. SC/ST വിഭാഗക്കാർക്ക് 250 രൂപയാണ് ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക്  സൗജന്യമായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അല്ലെങ്കിൽ നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നുള്ള ചെക്ക് ആയോ Director, Allahabad Museum Payable at Prayagraj മാറാവുന്ന വിധത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഫെബ്രുവരി 14 വാലന്റൈൻസ് ഡേ വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://theallahabadmuseum.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യുക
  • അപേക്ഷ തപാൽ വഴി താഴെ പറയുന്ന അഡ്രസിലേക്ക് അയക്കേണ്ടതാണ്
  • Director, Allahabad Museum, Chandrashekhar Azad Park, Prayagraj-211002

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain