സ്വന്തം വീടിനടുത്ത് ജോലികൾ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മികച്ച അവസരം വന്നിരിക്കുകയാണ്. അടുത്തുള്ള വാർഡുകളിൽ ആശാവർക്കർ ജോലി ഒഴിവാണ് ഇപ്പോൾ വന്നിരിക്കുന്നത്. താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാം.
കണ്ണൂർ ജില്ലയിലെ വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഒഴിവുളള ഒന്ന്, രണ്ട്, 11, 13 എന്നീ വാര്‍ഡുകളില്‍ ആശ പ്രവര്‍ത്തകരെ നിയമിക്കുന്നു.
യോഗ്യത
അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരിയായ 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിത/ വിധവ/ വിവാഹ മോചിതരായ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ/ സാമൂഹിക മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും എസ് സി/ എസ് ടി/ ബി പി എല്‍ വിഭാഗക്കാര്‍ക്കും മുന്‍ഗണന.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും വയസ്, വിദ്യാഭ്യാസം, സ്ഥിരതാമസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സഹിതം ജനുവരി 10ന് ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.