ഗവൺമെന്റ് ആയുർവേദ സർക്കാർ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവ് - നേരിട്ട് ഇന്റർവ്യൂ

Government Ayurveda College Hospital Ernakulam Jobs Vacancy, Driver Cum Security Guard Job Vacancy. Kerala Jobs Looking Free Job Alert
Government Ayurveda College Hospital
ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. എറണാകുളം ജില്ലയിലെ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താഴെ നൽകിയിരിക്കുന്ന യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ പങ്കെടുത്തു ജോലി കരസ്ഥമാക്കാം. ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികം ആയിരിക്കും നിയമനം.

താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

യോഗ്യത മാനദണ്ഡങ്ങൾ

അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

40 വയസ്സിനുള്ളിലാണോ പ്രായം? സംസ്ഥാന സഹകരണ യൂണിയനിൽ ജോലി നേടാം

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 3ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക.
ഫോൺ: 0484 2777489

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain