40 വയസ്സിനുള്ളിലാണോ പ്രായം? സംസ്ഥാന സഹകരണ യൂണിയനിൽ ജോലി നേടാം

Kerala State Cooperative Union recruitment,Kerala State Cooperative Union Career,Kerala State Cooperative Union jobs,Kerala State Cooperative Union In
Kerala State Cooperative Union
സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2024 ജനുവരി 31നാണ് ഇന്റർവ്യൂ. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.

യോഗ്യത 

അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ്.
കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദവും ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 40 വയസ്

നിയമനം

യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 31ന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഓഫീസൽ ഹാജരാകണം. അന്വേഷണങ്ങൾക്ക് 0471 2320420 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain