കേരള ബാങ്കിന്റെ വിവിധ ശാഖകളിൽ ജോലി അവസരം - 60 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

Kerala bank Careers,Kerala bank Careers,Kerala bank Careers,Kerala bank Careers,Kerala bank Recruitment 2024,Kerala bank Careers
Kerala Bank,Kerala Bank Careers,
കേരള ബാങ്കിന്റെ വിവിധ ശാഖകളിൽ (കണ്ണൂർ, കാസർഗോഡ്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ശാഖകൾ ഒഴികെ) ഗോൾഡ് അപ്രൈസർമാരുടെ ഒഴിവുകളിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ജനുവരി 31 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

പ്രായപരിധി

20 വയസ്സു മുതൽ 60 വയസ്സ് വരെയാണ് പ്രായപരിധി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

അപേക്ഷകന്/ അപേക്ഷകക്ക് സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുവാനുള്ള ഏതെങ്കിലും അംഗീകൃത സ്ഥാപനം/ അംഗീകൃത ഏജൻസി നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലുള്ള അംഗത്വം ഉണ്ടായിരിക്കണം. സ്വർണ്ണപ്പണിയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ, പ്രായോഗിക പരിജ്ഞാന പരിശോധന, പോലീസ് വെരിഫിക്കേഷൻ/ ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

അപേക്ഷിക്കേണ്ട വിധം?

ഓരോ ജില്ലയിലും അപേക്ഷിക്കുന്നവർ ആ ജില്ലയിലെ ബാങ്കിന്റെ ഏത് ശാഖയിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഒരാൾ ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ല. കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ പേരിൽ തയ്യാറാക്കിയ അപേക്ഷ ബാങ്കിന്റെ റീജിയണൽ ഓഫീസുകൾ/ ജില്ലാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 2024 ജനുവരി 31-ആം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷനിൽ ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain