പഞ്ചായത്ത് സെക്രട്ടറി നോട്ടിഫിക്കേഷൻ വന്നു | Kerala PSC Panchayat Secretary Notification 2024

Panchayat Secretary Recruitment 2024: Kerala PSC Panchayat Secretary Notification 2024, Kerala Panchayat Secretary Syllabus, Previous Question and Ans
Kerala PSC Panchayat Secretary Recruitment 2024

Panchayat Secretary Notification 2024: തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾ ഏറെ നാളായി കാത്തിരുന്ന വിജ്ഞാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജോലി ലഭിച്ചാൽ ഒരു ലക്ഷത്തിനു മുകളിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ളവർക്ക് കേരള പിഎസ്സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ ചുവടെ.

Notification Details

Board Name തദ്ദേശ സ്വയംഭരണ വകുപ്പ്
Type of Job Kerala Govt
Category Number CATEGORY NO. 571/2023
പോസ്റ്റ് പഞ്ചായത്ത് സെക്രട്ടറി
ഒഴിവുകൾ Various
ലൊക്കേഷൻ All Over Kerala
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 ഡിസംബർ 29
അവസാന തിയതി 2023 ജനുവരി 31

Vacancy Details for Panchayat Secretary Notification 2024

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.

Age Limit Details Panchayat Secretary Notification 2024

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. 02/01/1987 നും 01/01/2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.

Educational Qualification for Panchayat Secretary Notification 2024

(i) അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

Salary Details for Panchayat Secretary Notification 2024

 തദ്ദേശസ്വയംഭരണ വകുപ്പിലെ സെക്രട്ടറി ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 51,409 രൂപ മുതൽ 110300 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.

Panchayat Secretary Notification 2024 Selection Procedure

1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ

How to Apply Panchayat Secretary Notification 2024?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2024 ജനുവരി 31 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '571/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain