എല്ലാവരും കാത്തിരുന്ന LP, UP നോട്ടിഫിക്കേഷൻ ഇതാ, 5000+ ഒഴിവുകൾ | കേരളത്തിലെ സ്കൂളുകളിൽ ജോലി നേടാം | LP, UP School Teacher Notification 2024

LP, UP School Teacher Notification 2024:Kerala PSC Notification,LP School Teacher Notification (Malayalam Medium),UP School Teacher Notification (Mala
LP, UP School Teacher Notification 2024

വിദ്യാഭ്യാസ വകുപ്പിലെ LP, UP സ്കൂൾ ടീച്ചർ ഒഴിവിലേക്കുള്ള കേരള പി എസ് സി വിജ്ഞാപനം വന്നിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിൽ ടീച്ചർമാരാകാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി 31 അർദ്ധരാത്രി പന്ത്രണ്ട് മണി വരെ ഓൺലൈനിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാം. വിശദമായ റിക്രൂട്ട്മെന്റ് പ്രക്രിയ താഴെ നൽകുന്നു. സിലബസ് വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുന്നതാണ്.

LP, UP School Teacher Notification 2024 Overview

Board Name വിദ്യാഭ്യാസ വകുപ്പ്
Type of Job Kerala Govt
Category Number CATEGORY NO. 709/2023, 702/2023
പോസ്റ്റ് LP, UP സ്കൂൾ ടീച്ചർ (മലയാളം മീഡിയം)
ഒഴിവുകൾ Various
ലൊക്കേഷൻ All Over Kerala
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 ഡിസംബർ 29
അവസാന തിയതി 2023 ജനുവരി 31

Vacancy Details for LP, UP School Teacher Notification 2024

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് LP, UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Post Name Vacancy
U.P School Teacher (Malayalam Medium) Anticipated Vacancies
L.P School Teacher (Malayalam Medium) Anticipated Vacancies

Previous Advice Details

District LP (Cat.No.516/2019) UP (Cat.No. 517/2019)
Thiruvananthapuram 358 261
Kollam 314 106
Pathanamthitta 202 28
Alappuzha 164 103
Kottayam 119 41
Idukki 67 42
Eranamkulam 99 126
Thrissur 342 162
Palakkad 211 152
Malappuram 1000 265
Kozhikkode 389 276
Wayanad 66 54
Kannur 108 126
Kasargod 324 284

Age Limit Details LP, UP School Teacher Notification 2024

 വിദ്യാഭ്യാസ വകുപ്പിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകുന്നു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.

Post Name Age Limit
U.P School Teacher (Malayalam Medium) 18 - 40. 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). മറ്റ് പിന്നാക്ക സമുദായങ്ങൾക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.
L.P School Teacher (Malayalam Medium) 18 - 40. 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). മറ്റ് പിന്നാക്ക സമുദായങ്ങൾക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.

Educational Qualification for LP, UP School Teacher Notification 2024

Post Name Educational Qualification
U.P School Teacher (Malayalam Medium) 1) കേരള സർക്കാരിന്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം . അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം .
2) കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം . അല്ലെങ്കിൽ സർവ്വകലാശാലകൾ കേരളത്തിലെ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed / BTLT യോഗ്യതയും നേടിയിരിക്കണം .
3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( കെ – ടെറ്റ് ) പാസ്സായിരിക്കണം .
L.P School Teacher (Malayalam Medium) 1) കേരള സർക്കാരിന്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം .
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
അല്ലെങ്കിൽ
കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം . 2) കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം .
3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( കെ – ടെറ്റ് ) പാസ്സായിരിക്കണം .

Salary Details for LP, UP School Teacher Notification 2024

കേരള വിദ്യാഭ്യാസ വകുപ്പിലെ LP, UP സ്കൂൾ ടീച്ചർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

Post Name Salary
U.P School Teacher (Malayalam Medium) Rs.35,600-75,400/-
L.P School Teacher (Malayalam Medium) Rs.35,600-75,400/-

LP, UP School Teacher Notification 2024 Selection Procedure

1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ

How to Apply LP, UP School Teacher Notification 2024?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. 2024 ജനുവരി 31 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '707/2023, 709/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain