പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകൾ. മിനിമം എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ഇന്റർവ്യൂ നടക്കുന്നത്.
ഒഴിവുകൾ
സെക്യൂരിറ്റി ഗാർഡ്, സെക്യൂരിറ്റി സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, കുക്ക് (സൗത്ത് & നോർത്ത് ഇന്ത്യൻ), ഡ്രൈ കെയർ മേക്കർ, കൗണ്ടർ സ്റ്റാഫ്, സ്നാക്സ് മേക്കർ, ഫിഷ് മോങ്കർ, ബച്ചർ, ജ്യൂസ് മേക്കർ, സലാഡ് മേക്കർ, ബേക്കർ, കുക്കീസ് മേക്കർ, ഇലക്ട്രീഷ്യൻ, ഇൻവെന്ററി എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ, റിസീവർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സെയിൽസ് (പുരുഷൻ/ സ്ത്രീ), കാഷ്യർ, കാറ്റഗറി സൂപ്പർവൈസർ, അക്കൗണ്ട് അസോസിയേറ്റ്, അക്കൗണ്ടന്റ്, പർച്ചേസ് അസിസ്റ്റന്റ്, HR ഓഫീസർ, കാറ്റഗറി മാനേജർ, സ്റ്റോർ മാനേജർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്.
ഇന്റർവ്യൂ വിവരങ്ങൾ
2024 ജനുവരി 11ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ നെസ്റ്റോ ഈസി, മാൾ ഓഫ് ഗരുഡയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. രാവിലെ 9:30 മുതൽ വൈകുന്നേരം 7 മണി വരെയാണ് ഇന്റർവ്യൂ. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ താഴെ നൽകിയിട്ടുണ്ട്.