തൊഴിലുറപ്പ് പദ്ധതി നിരീക്ഷണം: ഡ്രോൺ ഓപ്പറേറ്റർമാരാവാൻ അപേക്ഷിക്കാം

Kerala Jobs, Dailyjob, Temporary Jobs in Malappuram, Temporary Jobs in Eranamkulam, Temporary Jobs in Thrissur, Temporary Jobs in Thiruvanathapuram
NREGS Scheme Drone Operator

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികളുടെ വിവിധ ഘട്ടങ്ങളിലുള്ള നിരീക്ഷണത്തിനും വിലയിരുത്തലിനും ഡ്രോൺ ഓപ്പറേറ്റർമാരുടെ സേവനം ആവശ്യമുണ്ട്. ഫീൽഡ് തല പരിശോധനയ്ക്കായി, ഡ്രോൺ ഉപയോഗിക്കുന്നതിൽ പ്രാഗത്ഭ്യം ഉള്ള, അംഗീകൃത ലൈസൻസ് കൈവശമുള്ള വ്യക്തി/സ്ഥാപനത്തിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി ടെൻഡർ/ക്വട്ടേഷനുകൾ ക്ഷണിച്ചു.മണിക്കൂർ അടിസ്ഥാനത്തിൽ നിരക്ക് രേഖപ്പെടുത്തണം.

ഒരു മാസം പരമാവധി 20 മണിക്കൂർ മാത്രമെ സേവനം ആവശ്യമുള്ളൂ. കരാർ ഒരു വർഷത്തേക്കാണ് . ജില്ലയിൽ എല്ലാ പ്രദേശത്തും ഡ്രോൺ സംവിധാനം ഉപയോഗിക്കാൻ സന്നദ്ധരായിരിക്കണം. യാത്രാ ചെലവ് അനുവദിക്കുന്നതല്ല. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ഡ്രോണുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഡ്രോൺ പറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം?

അപേക്ഷകൾ ജനുവരി 12 ന് മുൻപായി ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തിൽ ലഭിക്കണം . കൂടുതൽ വിവരങ്ങൾക്ക് nregaidk@gmail.com

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain