സാഹിത്യ അക്കാദമിയിൽ ജോലി നേടാം - മിനിമം SSLC ഉള്ളവർക്കും അവസരം | Sahithya Academi Recruitment 2024

Sahithya Academi, Kerala Sahithya Academi, Ministry of Culture, Central Sahithya Academi, India's premier literary institution, Sahithya Academy headq
Sahithya Academi, Kerala Sahithya Academi, Ministry of Culture, Central Sahithya Academi, India's premier literary institution, Sahithya Academy headq

Sahithya Academi Recruitment 2024: കേന്ദ്രസാഹിത്യ അക്കാദമിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേന്ദ്ര സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാഹിത്യ അക്കാദമി, വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 10 ഒഴിവുകളിലേക്ക് ഇപ്പോൾ ഓഫ്ലൈൻ ആയി  അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻതന്നെ അപേക്ഷിക്കുക. ഈ ജോലിക്ക് ഓൺലൈൻ വഴി 2024 ജനുവരി 6 മുതൽ 2024 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.

Sahithya Academi Recruitment 2024 Vacancy Details

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് വന്നിരിക്കുന്ന ഒഴിവുകൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, അതുപോലെ റിസർവേഷൻ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
പബ്ലിക്കേഷൻ അസിസ്റ്റന്റ് 01
സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് 02
ടെക്നിക്കൽ അസിസ്റ്റന്റ് 01
പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് 01
റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ 01
ജൂനിയർ ക്ലർക് 02
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് 02

Sahithya Academi Recruitment 2024 Age Limit Details

കേന്ദ്ര സാഹിത്യ അക്കാദമി വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.

തസ്തികയുടെ പേര് പ്രായ പരിധി
പബ്ലിക്കേഷൻ അസിസ്റ്റന്റ് 35 വയസ്സ്
സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് 40 വയസ്സ്
ടെക്നിക്കൽ അസിസ്റ്റന്റ് 35 വയസ്സ്
പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് 30 വയസ്സ്
റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ 30 വയസ്സ്
ജൂനിയർ ക്ലർക് 30 വയസ്സ്
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് 30 വയസ്സ്

Sahithya Academi Recruitment 2024 Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
പബ്ലിക്കേഷൻ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം. പ്രിന്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രിന്റിംഗിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം. അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഭാഷകളിലും സാഹിത്യങ്ങളിലും നല്ല അറിവ് സാഹിത്യ സാമഗ്രികൾ കൈകാര്യം ചെയ്യാനുള്ള കഴിവ് കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ ഉണ്ടായിരിക്കണം.
സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം. പുസ്തകങ്ങൾ വിൽക്കുന്നതിനെക്കുറിച്ചും ഏറ്റവും പുതിയ വിൽപ്പന രീതികളെക്കുറിച്ചും അറിവ്. ഗവണ്മെന്റ് പബ്ലിഷിംഗ് ഹൗസിലോ അല്ലെങ്കിൽ ഡിസ്ട്രിബൂഷൻ അജൻസിയിലോ മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം. പുസ്തക പ്രസിദ്ധീകരണത്തിൽ ഡിപ്ലോമ. ഒരു പ്രിന്റിംഗ് പ്രസിലോ പ്രസിദ്ധീകരണത്തിലോ 5 വർഷത്തെ പരിചയം . അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള നല്ല അറിവും സാഹിത്യ വസ്തുക്കൾ എഡിറ്റ് ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവുമുണ്ടായിരിക്കണം.
പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം , ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം ഇംഗ്ലീഷിൽ അല്ലെങ്കിൽ ഹിന്ദിയിൽ പ്രൂഫ് റീഡ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് /ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവരാവണം. കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ അറിവുള്ളവരാവണം. പ്രൂഫ്‌റീഡറായി 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം.
റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം ഇംഗ്ലീഷ് /ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവരാവണം.EPABX ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം വ്യക്തമായ ശബ്ദവും പ്രസന്നമായ പെരുമാറ്റവും
ജൂനിയർ ക്ലർക് 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ 30 wpm വേഗത ഇൻ ഹിന്ദി. കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അറിവ്.
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ തത്തുല്യം

Sahithya Academi Recruitment 2024 Salary Details

കേന്ദ്ര സാഹിത്യ അക്കാദമി റിക്രൂട്ട്മെന്റ് വഴി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ചൊരു ശമ്പള പാക്കേജ് ഓഫർ നൽകുന്നു. ശമ്പളത്തോടൊപ്പം TA/DA/PF... ഇവ ഉൾപ്പെടുന്നുണ്ടോ എന്ന് നോട്ടിഫിക്കേഷൻ പരിശോധിച്ച് ഉറപ്പ് വരുത്തുക.

തസ്തികയുടെ പേര് ശമ്പളം
പബ്ലിക്കേഷൻ അസിസ്റ്റന്റ് Rs.35,400-1,12,400
സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് Rs.35,400-1,12,400
ടെക്നിക്കൽ അസിസ്റ്റന്റ് Rs.35,400-1,12,400
പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് Rs.25,500-81,100
റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ Rs.25,500-81,100
ജൂനിയർ ക്ലർക് Rs.19,900-63,200
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് Rs.18000-56900

Sahithya Academi Recruitment 2024 Application Fee

കേന്ദ്രസാഹിത്യ അക്കാദമി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷ ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല.

How to Apply Sahithya Academi Recruitment 2024?

കേന്ദ്ര സാഹിത്യ അക്കാദമിയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈൻ ആയി അപേക്ഷ കൊടുക്കാം. അപേക്ഷ സമർപ്പണത്തിന് മുന്നേ ഉദ്യോഗാർത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 4 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷ എങ്ങനെയാണ് സമർപ്പിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സ് സർക്കിളിലേക്കും ഇത് ഷെയർ ചെയ്യുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്

അടുത്തിടെ എടുത്ത സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകളും സഹിതം മുഴുവൻ വിവരങ്ങളും നൽകുന്ന അപേക്ഷാ ഫോറം

“Application for the post of ____ /Location Preference __” addressed to the Secretary, Sahitya Akademi, Rabindra Bhavan, 35 Ferozeshah Road, New Delhi-110001" എന്ന വിലാസത്തിൽ സ്പീഡ്-പോസ്‌റ്റ്/രജിസ്‌റ്റേഡ് തപാൽ മുഖേന 30 ദിവസത്തിനകം അയയ്‌ക്കണം

Instructions for Sahithya Academi Recruitment 2024 Online Application Form

• ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

• അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം... തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

• ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. ഇവ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ളത് മാത്രം നൽകുക. കാരണം ഇതിലേക്കാണ് പിന്നീടുള്ള അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ തീയതി, ഇന്റർവ്യൂ ഡേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain