മലപ്പുറം ജില്ലയിലെ വണ്ടൂർ കനറാ ബാങ്ക് സുബ്ബറാവു ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ 2024 ജനുവരി 31ന് മുൻപ് അപേക്ഷകൾ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
യോഗ്യത
22നും 30നും മധ്യേപ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്, വേർഡ്, എക്‌സൽ) നിർബന്ധം. അക്കൗണ്ടിങിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയുണ്ട്.
അപേക്ഷിക്കേണ്ട വിധം?
താത്പര്യമുള്ളവർ ജനുവരി 31നുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931 247001, 04931 294559.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് വൈകീട്ട് നാലിനകം എടപ്പാളിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ഓഫീസിൽ നേരിട്ടോ തപാർ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എടപ്പാൾ പി.ഒ, മലപ്പുറം ജില്ല, പിൻ: 679576. ഇ-മെയിൽ: ponnanibdo@gmail.com. ഫോൺ: 8281040616.