വിവിധ പഞ്ചായത്തുകളിൽ വളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു - അവസാന തീയതി ജനുവരി 31

volanteer-job-vacancy-kerala:വിവിധ പഞ്ചായത്തുകളിൽ വളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു - അവസാന തീയതി ജനുവരി 31
Volunteer Job Vacancy,Kerala Jobമിനിമം പ്ലസ് ടു അതല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം. വിവിധ പഞ്ചായത്തുകൾക്ക് കീഴിൽ ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർക്ക് ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാം.

തൃശൂർ ജില്ലയിലെ പട്ടികജാതിക്കാരുടെ എണ്ണം അയ്യായിരത്തിന് മുകളിലുള്ള കടവല്ലൂര്‍, എരുമപ്പെട്ടി, തിരുവില്വാമല, പഴയന്നൂര്‍, ചേലക്കര, പുത്തൂര്‍, ചേര്‍പ്പ്, പറപ്പൂക്കര, മറ്റത്തൂര്‍ പഞ്ചായത്തുകളില്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യര്‍ക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതിയുടെ ഭാഗമായാണ് നിയമനം.

യോഗ്യത

അതാത് തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലുള്ള പട്ടികജാതി വിഭാഗക്കാരാകണം അപേക്ഷകര്‍. ഇവരുടെ അഭാവത്തില്‍ സമീപത്തെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 18-30 വയസ്. യോഗ്യത- പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉണ്ടാകണം. പ്രതിമാസ ഹോണറേറിയം 8000 രൂപ. ആറുമാസമാണ് നിയമന കാലാവധി.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവര്‍ ബയോഡേറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ 680003 എന്ന വിലാസത്തില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0487 2360381.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain