പാക്കിങ് സ്റ്റാഫ് ജോലി - അതും കേരള സർക്കാർ സ്വയംഭരണ സ്ഥാപനത്തിൽ | C-DIT Packing Assistant Recruitment 2024

C-DIT Packing Assistant Job Vacancy, C-DIT Recruitment 2024, Centre for development of Imagine Technology (C-DIT), Kerala job, inspection staff C-DIT
Packing Assistant Job Vacancyകേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ C-DIT പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം ഉദ്യോഗാർത്ഥികൾക്ക് 2024 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ താഴെ നൽകുന്നു.

Vacancy Details

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) പുറത്ത് വിട്ട ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. 7 ഒഴിവുകളാണ് ആകെ ഉള്ളത്.

Age Limit Details

18 വയസ്സ് മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം. ഉയർന്ന പ്രായപരിധിയിൽ നിന്നും ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല.

Educational Qualification

പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസാവുക. പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി ലേബൽ പ്രിന്റിംഗ് യൂണിറ്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

Salary Details

ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം. പെർഫോമൻസ് അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും. ജോലി ലഭിക്കുന്നവർക്ക് 15550 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.

How to Apply?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കുക. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ 2024 മാർച്ച് 15 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain