കൊല്ലം ജില്ലയിലെ മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്' മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, കോ-ഓര്‍ഡിനേറ്ററെ ഒരു മാസത്തേക്ക്' നിയമിക്കും.
യോഗ്യത
പ്ലസ്ടു/ വി എച്ച് എസ് സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഫിഷിങ്, ക്രാഫ്റ്റ്, ഗീയര്‍ എന്നിവ വിഷയമായി വി എച്ച് എസ് സി/ ഇതര കോഴ്സുകള്‍ പഠിച്ചവര്‍ക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന ജാലിയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും, മത്സ്യവകുപ്പിന്റെ മറൈന്‍ പ്രോജക്ടുകളില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന.
ഇന്റർവ്യൂ
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗത്തിന്റെ രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം മേഖലാ ഓഫീസില്‍ (കാന്തി, ജി.ജി.ആര്‍.എ-14 എ. റ്റി.സി. 82/258, സമദ്' ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം-695035) മാര്‍ച്ച് 16 രാവിലെ 10.30-ന്് അഭിമുഖത്തിന് എത്തണം. ഫോണ്‍- 0471 2325483.