കൊച്ചിൻ ഷിപ്പ് യാർഡിൽ സേഫ്റ്റി അസിസ്റ്റന്റ് ജോലി അവസരം | CSL Recruitment 2024

Looking for CSL Recruitment 2024? Qualification: 4th Class Pass? Discover your opportunity with CSL's latest recruitment drive. Find out more about th

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സേഫ്റ്റി അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2024 ജൂൺ 11 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചതിനു ശേഷം അപേക്ഷിക്കുക.

CSL Recruitment 2024 Job Details

 • റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
 • ജോലി തരം : കേന്ദ്ര സർക്കാർ
 • ആകെ ഒഴിവുകൾ : 34
 • ജോലിസ്ഥലം : കൊച്ചി
 • നിയമനം : നേരിട്ടുള്ള നിയമനം
 • അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
 • അപേക്ഷിക്കേണ്ട തീയതി: 2024 മെയ് 29
 • അവസാന തീയതി: 2024 ജൂൺ 11

CSL recruitment 2024: Vacancy Details 

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് 34 സേഫ്റ്റി അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്നുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് പെർഫോമൻസ് അനുസരിച്ച് നീട്ടുന്ന കാര്യം പരിഗണിക്കും.

CSL recruitment 2024: Age Limit Details

പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2024 ജൂൺ 11ന് 30 വയസ്സ് കവിയാണ് പാടില്ല. പിന്നോക്ക വിഭാഗക്കാർക്ക് ലഭിക്കുന്ന വയസ്സിളവ് താഴെ നൽകുന്നു.

 • SC: 35 വയസ്സ് വരെ
 • OBC: 33 വയസ്സ് വരെ

CSL recruitment 2024: Educational Qualifications

എ) എസ്എസ്എൽസിയിൽ വിജയിക്കുക.

b) സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നോ ഒരു വർഷത്തെ സുരക്ഷ/അഗ്നിശമന ഡിപ്ലോമ.

പരിചയം: കുറഞ്ഞത് ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ സുരക്ഷിതത്വത്തിൽ പരിചയം

– പൊതുമേഖലാ സ്ഥാപനം അല്ലെങ്കിൽ

- ഫാക്ടറി അല്ലെങ്കിൽ

- നിർമ്മാണ കമ്പനി അല്ലെങ്കിൽ

- എഞ്ചിനീയറിംഗ് കമ്പനി

CSL recruitment 2024 Salary Details

 • ആദ്യവർഷം: 23300/-
 • രണ്ടാം വർഷം: 24000/-
 • മൂന്നാം വർഷം: 24800/-

കൂടാതെ അധിക സമയം ജോലി ചെയ്യുന്നതിന് മാസത്തിൽ 4600 രൂപ മുതൽ 4900 വരെ ലഭിക്കും.

CSL recruitment 2024 Application Fees

SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല

മറ്റെല്ലാ വിഭാഗക്കാർക്കും 200 രൂപയാണ് അപേക്ഷാ ഫീസ്

അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാഫീസ് അടക്കാവുന്നതാണ്

Selection Procedure

 • എഴുത്ത് പരീക്ഷ
 • പ്രാക്ടിക്കൽ ടെസ്റ്റ്
 • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply for CSL Job recruitment 2024?

✦ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന തൊഴിൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ചു യോഗ്യത ഉറപ്പുവരുത്തുക

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2024 ജൂൺ 11 വരെ സ്വീകരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain