Vacancy
1. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് - II
2.എൽഡി ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്
3.ഓഫീസ് അറ്റൻഡന്റ്/ പ്യൂൺ
Qualification
1. അപേക്ഷകർ അവർ അപേക്ഷിക്കുന്ന തസ്തിക അല്ലെങ്കിൽ ഉയർന്ന തസ്തികയിൽ നിന്നോ കോടതികളിൽ നിന്നോ മറ്റു സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവർ ആയിരിക്കണം.
2. അപേക്ഷകർക്ക് 62 വയസ്സ് പൂർത്തിയാകാൻ പാടില്ല.
3. കോടതികളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണനയുണ്ട്.
How to Apply?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ പൂർണമായ ബയോഡേറ്റ താഴെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ തയ്യാറാക്കി വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം " ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കോടതി സമുച്ചയം, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം - 676121" എന്ന വിലാസത്തിൽ 2024 മെയ് 15 വൈകുന്നേരം 5 മണിക്ക് മുമ്പായി കിട്ടുന്ന വിധം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ അയക്കുന്ന കവറിനു മുകളിൽ വിജ്ഞാപന നമ്പറും " കരാർ നിയമനത്തിനുള്ള അപേക്ഷ " എന്നും നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ താഴെ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ ലഭിക്കും.