കേരള ഗവൺമെന്റിന്റെ വിവിധ സ്ഥാപനങ്ങളിലും പദ്ധതികളിലുമായി ഒരുപാട് ഒഴിവുകൾ വന്നിട്ടുണ്ട്. ചിലതിന് നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം നൽകുന്നത്. എന്നാൽ ചില ജോലിക്ക് ഓൺലൈൻ വഴിയും ചിലതിന് തപാൽ വഴിയും അപേക്ഷിക്കേണ്ടതുണ്ട്. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഓരോ ജോലി ഒഴിവും പരിശോധിക്കുക.
1. ഐടി ഇൻസ്പെക്ടർ, ലൈബ്രേറിയൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാരപരിധിയിലുള്ള ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, മലയിൻകീഴ് പ്രവർത്തിക്കുന്ന ജി.കെ.എം.എം.ആർ.എസ് (കുറ്റിച്ചൽ) എന്നിവിടങ്ങളിൽ ലൈബ്രേറിയൻ, ഐ.റ്റി ഇൻസ്ട്രക്ടർ തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂലൈ 11 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലാണ് അഭിമുഖം.
ലൈബ്രേറിയൻ തസ്തികയിൽ ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാന്തര ബിരുദം ആണ് യോഗ്യത. കമ്പ്യൂട്ടർ സയൻസിലെ ബിരുദമാണ് ഐ.റ്റി ഇൻസ്ട്രക്ടർ തസ്തികയിൽ യോഗ്യത. അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിന് വെയിറ്റേജ് മാർക്ക് ലഭിക്കും. സ്ഥാപനത്തിൽ തുടർച്ചയായി ജോലി നോക്കിയവരേയും ജില്ലയിൽ അഞ്ച് വർഷം ജോലി നോക്കിയവരേയും പരിഗണിക്കില്ലെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557
2. അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ലോ കോളജിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 19ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
3. മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
ആലപ്പുഴ ജില്ലയുടെ പട്ടികജാതി വികസന വകുപ്പിന് കീഴില് പുന്നപ്രയില്‍ വാടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000/ രൂപയാണ് വേതനം.
പട്ടികജാതി/പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പിഓ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ജൂലൈ 15-ന് വൈകീട്ട് നാല് വരെ സ്വീകരിക്കും.
4. മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ അവസരം
ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡീ അഡിക്ഷന്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 12-ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വച്ച് നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് പങ്കെടുക്കണം.
യോഗ്യത: സൈക്യാട്രിസ്റ്റ്- എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷനും സൈക്യാട്രിയില്‍ പി.ജി/ഡിഗ്രി/ഡിപ്ലോമ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ക്ലിനിക്കല്‍ സൈക്കോളിജിയില്‍ എം.ഫില്‍/പി.ജി.ഡി.സി.പി, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍./പി.ജി.ഡി.എസ്.ഡബ്ല്യു.
5. താൽക്കാലിക അധ്യാപക ഒഴിവ്
മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുവാൻ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത ഹോട്ടൽ മാനേജ്‌മന്റ്റ് ഡിഗ്രി /ഡിപ്ലോമയുംപ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ
ജൂലൈ 16 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി
foodcraftpmna@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04933 295733, 9645078880. ഇ.മെയില്‍:
foodcraftpmna@gmail.com.
6. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കാരുണ്യ സുരക്ഷാ പദ്ധതിയിൽ അവസരം
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. നിയമന കാലാവധി ഒരു വർഷം.
സയൻസ് വിഷയത്തിൽ പ്ലസ്ടു / വി.എച്ച്.എസ്.സി / പ്രീ-ഡിഗ്രി കഴിഞ്ഞ്, ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം. കേരളാ നഴ്‌സിംഗ് കൗൺസിൽ (കെ.എൻ.എം.സി) രജിസ്‌ട്രേഷൻ നിർബന്ധമാണ്.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരുമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ 0497 2808111
7. ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം
ഹോമിയോപ്പതി വകുപ്പ് ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്ക്കാലിക നിയമിനം നടത്തുന്നു. എന്‍സിപി, സിസിപി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 ന് രാവിലെ 10. 30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) അഭിമുഖത്തിന് എത്തണം.
8. കാര ചെമ്മീൻ ടെക്‌നീഷ്യന്‍ നിയമനം
മലപ്പുറം വെളിയങ്കോട് ചെമ്മീൻ വിത്തുല്പാദന കേന്ദ്രത്തിലേക്ക് കാര ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദന ആവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ള ടെക്നീഷ്യൻമാർ
ജൂലൈ 15 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526041177, 9633140892. വെബ്‍സൈറ്റ്:
www.matsyafed.in9. ജല്‍ ജീവന്‍ മിഷൻ: വളണ്ടിയര്‍മാരെ നിയമിക്കുന്നു
ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 755 രൂപയാണ് പ്രതിദിന വേതനം. ജൂലൈ 12 രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112178.