ഇടുക്കി ജില്ലയിൽ മത്സ്യവകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷൻ വിമണിന്റെ(സാഫ്) സൂക്ഷ്മതൊഴിൽസംരംഭങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി മിഷൻ കോ-ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിങിൽ എം.ബി.എ. ടൂവീലർ ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്.
How to Apply?
താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ജൂലൈ 20ന് വൈകിട്ട് അഞ്ചിനകം ഇടുക്കി പൈനാവിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നേരിട്ടോ തപാലിലോ ഇ-മെയിലിലോ (adidkfisheries@gmail.com) ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 04862-233226.