Maharajas College Recruitment 2024 Job Openings.Apply for Maharajas College 2024 Recruitment,Career Opportunities at Maharajas College 2024.Maharajas College Job Vacancies 2024
എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷാ കൺട്രോളർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
1. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ:
- അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം.
- 3 വർഷത്തെ പരിചയം.
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം.
- 2 വർഷത്തെ പരിചയം.
3. ഫീൽഡ് അസിസ്റ്റന്റ്
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- 2 വർഷത്തെ പ്രവർത്തി പരിചയം.
How to Apply?
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ jobs@maharajas.ac.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 8 വൈകുന്നേരം 3 മണി വരെയാണ്.
Selection Procedure
ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിനും പരീക്ഷക്കും ക്ഷണിക്കുന്നതായിരിക്കും. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങൾ maharajas.ac.in എന്ന വെബ്സൈറ്റിൽ ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കുന്നതാണ്.