പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത
അഗ്രികൾച്ചറിൽ വി.എച്ച്.എസ്.സി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാര്‍ഥികള്‍ക്കും ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കുന്നതാണ്.
How to Apply?
വിദ്യാഭ്യാസ യോഗ്യത, വയസ്, ആധാര്‍, മേല്‍വിലാസം, ഇമെയില്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതം അപേക്ഷ സെപ്റ്റംബര്‍ 25നകം പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2528553.