![]() |
Add caption |
BECILന്റെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ്(BECIL)
464 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മെയ് 15 മുതൽ ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.

ശമ്പള വിവരങ്ങൾ
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് സ്റ്റാഫ്(MTS) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർകൾക്ക് പ്രതിമാസം 16341/- രൂപയായിരിക്കും ശമ്പളം.
ഒഴിവുകളുടെ വിവരങ്ങൾ
എല്ലാ വിഭാഗക്കാർക്കുമായി ആക്കി 464 ഒഴിവുകളുണ്ട്.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
എട്ടാം ക്ലാസ് വിജയിച്ചവർക്ക് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ നിശ്ചിത ഫീൽഡിൽ രണ്ടു വർഷത്തെ പരിചയം ആവശ്യമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
അപേക്ഷാ ഫീസ് വിവരങ്ങൾ
▪️ ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാഫീസ്.
▪️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ/ വിരമിച്ച സൈനികർ/ പി ഡബ്ല്യു ഡി വിഭാഗക്കാർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷാഫീസ്.
▪️ അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം നോക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് 2020 ജൂൺ 15 ന് മുൻപ് തപാൽ വഴി അപേക്ഷിക്കുക.
◾️ അപേക്ഷിക്കേണ്ട വിലാസം
BECIL’s Head Office at BECIL, 14-B, Ring Road, I.P. Estate, New
Delhi-110002
Phone: 011-23378823
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.